National Ayush Mission Recruitment 2023 - Apply Offline for 11 Vacancies | Kerala Jobs

The District Programme Manager, District Programme Management and Supporting Unit, National Ayush Mission, District Medical Office (ISM) Building, Pal

നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലയിലെ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ ജൂൺ 9 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 റിക്രൂട്ട്മെന്റ് പൂർണ്ണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ മലയാളം പതിപ്പാണ് താഴെ നൽകിയിരിക്കുന്നത്. വിശദമായി വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

NHM Recruitment 2023 Age Limit Details

 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2023 മെയ് 29 അനുസരിച്ച് കണക്കാക്കും. ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.

1. മെഡിക്കൽ ഓഫീസർ (ആയുർവേദ)

✦ യോഗ്യത: BAMS ഡിഗ്രി, KSMC രജിസ്ട്രേഷൻ
✦ ഒഴിവുകൾ: 02
✦ ശമ്പളം: 35,700/-

2. മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി)

✦ യോഗ്യത: BAMS ഡിഗ്രി, KSMC രജിസ്ട്രേഷൻ
✦ ഒഴിവുകൾ: 01
✦ ശമ്പളം: 35,700/-

3. ആയുർവേദ തെറാപ്പിസ്റ്റ്

✦ യോഗ്യത: ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
✦ ഒഴിവുകൾ: 03
✦ ശമ്പളം: 14,700/-

4. നഴ്സിംഗ് അസിസ്റ്റന്റ്

✦ യോഗ്യത: ANM സർട്ടിഫിക്കറ്റ്
✦ ഒഴിവുകൾ: 01
✦ ശമ്പളം: 11,550/-

5. ഡാറ്റ എൻട്രി ഓപ്പറേറ്റർ

✦ യോഗ്യത: ഏതെങ്കിലും ഡിഗ്രി, അംഗീകൃത ഡിസിഎ അല്ലെങ്കിൽ PGDCA
✦ ഒഴിവുകൾ: 01
✦ ശമ്പളം: 14,175/-

6. മൾട്ടിപർപ്പസ് വർക്കർ

✦ യോഗ്യത: ഹയർസെക്കൻഡറി പാസ്, കമ്പ്യൂട്ടർ സ്കിൽ, എംഎസ് ഓഫീസ്
✦ ഒഴിവുകൾ: 02
✦ ശമ്പളം: 10,500/-

7. അറ്റൻഡർ

✦ യോഗ്യത: എസ്എസ്എൽസി
✦ ഒഴിവുകൾ: 01
✦ ശമ്പളം: 10,500/-

How to Apply NHM Recruitment 2023?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം യോഗത്തിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി The District Programme Manager, District Programme Management and Supporting Unit, National Ayush Mission, District Medical Office (ISM) Building, Palace Road, Vayaskara, Kottayam - 686001 എന്ന വിലാസത്തിൽ അയക്കുക.

 അപേക്ഷകൾ 2023 ജൂൺ 9 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായം, യോഗ്യതകൾ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടുത്തുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.
Application Form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs