KPSC സബ് എൻജിനീയർ ഇലക്ട്രിക്കൽ പോസ്റ്റിലേക്കുള്ള മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Download the Kerala PSC KSEB Sub Engineer (Electrical) Main List and check your eligibility. Don't miss this chance to join the Kerala State Electricity Board. Take the next step in your career and access the main list now.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ (KSEB) സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്കുള്ള മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 553/2021 എന്ന കാറ്റഗറി നമ്പറിൽ സംസ്ഥാനതലത്തിലായിരുന്നു ഈ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. 2023 ഫെബ്രുവരി 10ന് KSEB Sub Engineer (Electrical) പോസ്റ്റിലേക്കുള്ള ഒ എം ആർ പരീക്ഷ നടന്നു.
KSEB സബ് എൻജിനീയർ (ഇലക്ട്രിക്കൽ) മെയിൻ ലിസ്റ്റിനെ കുറിച്ച്
കേരള പബ്ലിക് സർവീസ് കമ്മീഷൻ എൻജിനീയർ (ഇലക്ട്രിക്കൽ) സ്റ്റേറ്റ് വൈഡ് എന്ന തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. 41,600 മുതൽ 82,400 രൂപ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. Main List ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകുന്നു.
Kerala PSC റാങ്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (www.keralapsc.gov.in)
- റിസൾട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
- SUB ENGINEERB (ELECTRICAL) - KERALA STATE ELCTRICITY BOARD Ltd എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- PDF ലിങ്ക് വരുന്നതാണ് അതിൽ ക്ലിക്ക് ചെയ്യുക
- രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഫലം തിരയാവുന്നതാണ്