Kerala State Youth Commission (KSYC) Recruitment 2023 |
കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം. കേരള സംസ്ഥാന യുവജന കമ്മീഷൻ (KSYC) പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ കോ-ഓർഡിനേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുറഞ്ഞ യോഗ്യതയിൽ നേടാൻ കഴിയുന്ന മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
താല്പര്യമുള്ളവർക്ക് ജൂൺ 13 വരെ KSYC ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.
Salary Details for Kerala State Youth Commission Recruitment 2023
KSYC റിക്രൂട്ട്മെന്റ് വഴി പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ കോ-ഓർഡിനേറ്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 6000 രൂപ ഓണറേറിയം ലഭിക്കും. രണ്ട് തസ്തികകൾ പ്രതിമാസം 12000 രൂപ വീതമാണ് ശമ്പളം.
Age Details for Kerala State Youth Commission Recruitment 2023
18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.
Qualification for Kerala State Youth Commission Recruitment 2023?
ജില്ലാ കോ-ഓർഡിനേറ്റർ പോസ്റ്റിലേക്ക് പ്ലസ് ടുവും, പ്രോജക്ട് കോ-ഓർഡിനേറ്റർ പോസ്റ്റിലേക്ക് ഡിഗ്രിയുമാണ് യോഗ്യത.
Kerala State Youth Commission Recruitment 2023 Vacancy Details
KSYC റിക്രൂട്ട്മെന്റിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്. ഒരു ജില്ലയിൽ രണ്ട് ഒഴിവ് എന്ന നിലയിൽ 14 ജില്ലകളിലായി ആകെ 28 ഒഴിവുകളാണ് ഉള്ളത്.
How to Apply Kerala State Youth Commission (KSYC) Recruitment 2023
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് KSYC ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
- താല്പര്യമുള്ള യുവജനങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം 2023 ജൂൺ 13ന് രാവിലെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
- രാവിലെ 10 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിലാണ് ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടത്.
- അപേക്ഷാഫോറം താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുപോകണം.
- അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് തന്നെ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുപ്പിക്കുന്നതല്ല.