ആലപ്പുഴ ജില്ലയിലെ ശിശു സംരക്ഷണ യൂണിറ്റിലെ അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. 21,175 രൂപ പ്രതിമാസം വേതനമായി ലഭിക്കും.
യോഗ്യത: കൊമേഴ്‌സ്/ മാത്തമാറ്റിക്‌സിലുള്ള ബിരുദവും അക്കൗണ്ടിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടര്‍, ടാലി പരിചയം അഭികാമ്യം.
പ്രായപരിധി 40 വയസ്. ആലപ്പുഴ ജില്ലക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ ഫോറം, ബയോഡാറ്റ, ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477- 2241644.
കെൽപാമിൽ താത്കാലിക നിയമനം
പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (KELPAM) താത്കാലികമായി ഒഴിവുള്ള ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.ബി.എ ബിരുദദാരികൾക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ 7 ദിവസത്തിനകം hrkelpalm@gmail.com ൽ ബയോഡാറ്റാ അയയ്ക്കണം. ഫോൺ: 0471-2231275.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
ഗവ. കോളേജ് തലശ്ശേരിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 3ന് രാവിലെ 10ന് നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0490-2966800, 9188900210. സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനുള്ള പകർപ്പുകൾ കരുതണം.