കേരഫെഡ് റിക്രൂട്ട്മെന്റ് 2024 - സ്ഥിര ജോലി നേടാൻ അവസരം | KERFED Recruitment 2024

Apply for Kerafed Recruitment 2023 and secure your future. Don't miss out on this chance to excel in your career. Submit your application today and ta
KERAFED Accountant Recruitment 2024,Kerala PSc

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിലെ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

 താല്പര്യമുള്ളവർക്ക് ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.

Vacancy Details for KERFED Recruitment 2024?

KERAFED പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ഏകദേശം 5 അക്കൗണ്ടന്റ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം.

Age Limit Details KERAFED Recruitment 2024

18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1984 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

 മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി അല്ലെങ്കിൽ പട്ടിക വിഭാഗത്തിൽ ഉള്ളവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification KERAFED Recruitment 2024

(എ) കൊമേഴ്സിൽ ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ആർട്സിൽ മാസ്റ്റേഴ്സ് ഡിഗ്രി, പ്രത്യേക വിഷയത്തിൽ  കോ-ഓപ്പറേഷൻ

 അഥവാ

(ബി) (i) അംഗീകൃത സർവകലാശാലയുടെ ബിഎ/ബിഎസ്‌സി/ബി കോം ബിരുദം

 ഒപ്പം

(ii) കേരള സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്ഡിസി അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- എച്ച്ഡിസി/എച്ച്ഡിസിഎം ഓപ്പറേറ്റീവ് പരിശീലനം അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സിൻ്റെ വിജയകരമായ പൂർത്തീകരണം.(ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ.)

 അഥവാ

(സി) സഹകരണം ഓപ്ഷണൽ വിഷയമായി ഗ്രാമീണ സേവനങ്ങളിൽ ഡിപ്ലോമ.

 അഥവാ

(D)(i)B Sc (Co- ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്) കേന്ദ്ര ഗവൺമെൻ്റ് സ്ഥാപിച്ച യുജിസി അംഗീകൃത സർവകലാശാല/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നോ.

 ഒപ്പം

(ii) സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ആറ് മാസത്തിൽ കുറയാത്ത കാലയളവുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ.

Salary Details KERAFED Recruitment 2024

കേരഫെഡ് റിക്രൂട്ട്മെന്റ് വഴി അക്കൗണ്ടന്റ്  ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 25,200 രൂപ മുതൽ 54,000 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

KERAFED Recruitment 2024 Selection Procedure

  1. ഒഎംആർ പരീക്ഷ
  2. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  3. ഇന്റർവ്യൂ 

How to Apply KERAFED Recruitment 2024?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് 009/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs