ഈ വർഷത്തെ പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവക് (GDS) അഞ്ചാം ഘട്ട സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള പോസ്റ്റ് ഓഫീസുകളിലായി 40889 ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.
കേരളത്തിൽ മാത്രമായി 2400 നു മുകളിൽ ഒഴിവുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 2023 ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെ ആയിരുന്നു അപേക്ഷിക്കാനുള്ള സമയപരിധി. India Post First Merit List 2023 മാർച്ച് 11ന് പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 21ന് വെരിഫിക്കേഷൻ പ്രോസസ് നടന്നിരുന്നു. രണ്ടാംഘട്ട ലിസ്റ്റ് ഏപ്രിൽ മാസത്തിൽ വന്നിരുന്നു. അതിനുശേഷം മൂന്നാം ഘട്ട ലിസ്റ്റ് മെയ് മാസത്തിൽ വന്നിരുന്നു. നാലാം ഘട്ടം ജൂൺ മാസത്തിലും വന്നിരുന്നു.
Also Read: SSC GD Constable Result 2023: GD Constable Result PDF
മുൻപ് നടന്ന വെരിഫിക്കേഷൻ പ്രോസസിൽ പരാജയമായതും, വെരിഫിക്കേഷൻ പാസായിട്ടും ജോയിൻ ചെയ്യാത്തതുമായ ഒഴിവുകളിലേക്ക് വീണ്ടുമൊരു മെറിറ്റ് ലിസ്റ്റ് കൂടി ഇന്ത്യ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. India Post 4th Merit List 2023 ൽ 474 ഉദ്യോഗാർത്ഥികൾ കേരളത്തിൽ നിന്ന് മാത്രമായി ഉൾപ്പെട്ടിട്ടുണ്ട്.
India Post 4th Merit List 2023 ൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ വേരിഫിക്കേഷന് വേണ്ടി ജൂലൈ 8നോ അതിനുമുമ്പോ അതാത് ഡിവിഷണൽ ഹെഡ് ഓഫീസുകളിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ അതിന്റെ പകർപ്പുകളും സഹിതം ഹാജരാക്കണം.