കേരളത്തിലെ കേരള ഗ്രാമീൺ ബാങ്ക് അടക്കമുള്ള ഇന്ത്യയിലെ വിവിധ ഗ്രാമീണ/ റൂറൽ ബാങ്കുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം ഐബിപിഎസ് പ്രസിദ്ധീകരിച്ചു. ബാങ്കിംഗ് മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ഒരു മികച്ച ജോലിയാണ് നിങ്ങൾ സ്വപ്നം കാണുന്നത് എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ അവസരം.
ഇന്ത്യയിലെ വിവിധ ഗ്രാമീണ ബാങ്കുകളിലായി 9995 ഒഴിവുകളിലേക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ബാങ്കിംഗ് റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട ഒഴിവ് വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ മുഴുവൻ വിവരങ്ങളും താഴെ വായിച്ചറിയാവുന്നതാണ്.
IBPS RRB Office Assistant Recruitment 2024 - Job Details
- ബോർഡ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ
- ജോലി തരം: Banking Jobs
- വിജ്ഞാപന നമ്പർ: CRP RRB XIII
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 9995
- തസ്തിക: ഓഫീസ് അസിസ്റ്റന്റ്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 7
- അവസാന തീയതി: 2024 ജൂൺ 30
IBPS RRB Office Assistant Recruitment 2024 - Vacancy Details
Post Name | No. of Post |
---|---|
Office Assistant | 5585 |
Officer Scale-I (AM) | 3499 |
General Banking Officer (Manager) Scale-II | 496 |
IT Officer Scale-II | 94 |
CA Officer Scale-II | 60 |
Law Officer Scale-II | 30 |
Treasury Manager Scale-II | 21 |
Marketing Officer Scale-II | 11 |
Agriculture Officer Scale-II | 70 |
Officer Scale III (Senior Manager) | 129 |
IBPS RRB Office Assistant Recruitment 2024 - Age Limit Details
Post | Age Limit |
---|---|
Office Assistants (Multipurpose) | 18-28 വയസ്സ് വരെ |
Officer Scale-I (Assistant Manager) | 18-30 വയസ്സ് വരെ |
Officer Scale-II General Banking Officer (Manager) | 21-32 വയസ്സ് വരെ |
Officer Scale-II Specialist Officers (Manager) | 21-32 വയസ്സ് വരെ |
Officer Scale-III (Senior Manager) | 21-40 വയസ്സ് വരെ |
പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നവർ
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗം: ഉയർന്ന പ്രായപരിധിയിൽ നിന്നും 5 വയസ്സ്
- ഒബിസി: 3 വയസ്സ്
- PWD: 10 വയസ്സ്
- വിരമിച്ച സൈനികർ: പരമാവധി പരിധി 50 വയസ്സ് വരെ
- 1984- ലെ കലാപം ബാധിച്ച ആളുകൾ: പരമാവധി അഞ്ച് വയസ്സ് വരെ
IBPS RRB Office Assistant Recruitment 2024 - Educational Qualifications
1. ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)
› ഏത് സംസ്ഥാനത്തെ ബാങ്കിലേക്ക് ആണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
› കമ്പ്യൂട്ടർ പരിജ്ഞാനം
2. ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ)
› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം
› അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്റിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്ങ്, ഫിസി കൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, നിയമം, എക്കണോമിക്സ് അല്ലെങ്കിൽ അക്കൗണ്ടൻസി ബിരുദം എടുത്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
› ഏത് സംസ്ഥാനത്തെ ബാങ്കിലേക്ക് ആണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
› കമ്പ്യൂട്ടർ പരിജ്ഞാനം
3. ഓഫീസർ സ്കെയിൽ-II ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ)
› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം
› ഏതെങ്കിലും ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനത്തിൽ ഓഫീസറായി രണ്ട് വർഷത്തെ പരിചയം
4. ഓഫീസർ സ്കെയിൽ-II സ്പെഷലിസ്റ്റ് ഓഫീസർ (മാനേജർ)
- ഇൻഫോർമേഷൻ ടെക്നോളജി ഓഫീസർ
› അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം
› ASP, PHP, C++, ജാവ, VB, VC, OCP,... സർട്ടിഫിക്കറ്റ്
› ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം
- ചാർട്ടേഡ് അക്കൗണ്ടന്റ്
› ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഒരു വർഷത്തെ പരിചയം
- ലോ ഓഫീസർ
› രണ്ടുവർഷം അഭിഭാഷകനായി അല്ലെങ്കിൽ ബാങ്കുകളിൽ ലോ ഓഫീസർ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച രണ്ടു വർഷത്തെ പരിചയം.
- ട്രഷറി മാനേജർ
› ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം
- മാർക്കറ്റിംഗ് ഓഫീസർ
› ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം
- അഗ്രികൾച്ചറൽ ഓഫീസർ
› ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം
5. ഓഫീസർ സ്കെയിൽ-III
› ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്റിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, എക്കണോമിക്സ് ആൻഡ് അക്കൗണ്ടൻസി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിഗ്രി/ ഡിപ്ലോമ എടുത്തവർക്ക് മുൻഗണ ലഭിക്കും.
› ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനത്തിൽ ഓഫീസറായി അഞ്ച് വർഷത്തെ പരിചയം
IBPS RRB Office Assistant Recruitment 2024 - Application Fees
- SC/ST/PwD/ XS : 175 രൂപ
- ജനറൽ/ ഒബിസി/ EWS : 850 രൂപ
- അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, യു പി ഐ എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം.
IBPS RRB Office Assistant Recruitment 2024 - Selection Procedure
- പ്രിലിമിനറി പരീക്ഷ
- മെയിൻ പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
- നിയമനം
How to Apply IBPS RRB Office Assistant Recruitment 2024?
- താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്ക് മുഖേന അപേക്ഷിക്കുക
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടിവരും
- Click here to apply online for recruitment of Assistant (Multipurpose) Under CRP - RRBs-XIII എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ശേഷം IBPS ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'Click here for New Registration' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ രജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
- ശേഷം തുറന്നുവരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക.