Disha Job Fair 2023 - Mavelikkara
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ ജൂൺ 24 ന് തൊഴിൽ മേള നടക്കുന്നു ഇതിലേക്കുള്ള നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു
📢 വായന ഇല്ലാത്ത ലോകത്ത് ഇത് പൂർണമായി വായിക്കുവാൾ ഉള്ള ക്ഷമ കാണിക്കണേ
👉🏻 കുറഞ്ഞത് പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി ഐ തുടങ്ങി ഡിപ്ലോമ,ബിരുദം, പിജി യോഗ്യത ഉള്ളവർക്ക് മേളയിൽ പങ്കെടുക്കാം
👉🏻 പ്രായം 35 വയസ്സിൽ താഴെ ഉള്ളവർക്കാണ് അവസരം
👉🏻 ഏകദേശം 20 സ്ഥാപനങ്ങളിൽ നിന്നായി 600 ഓളം വേക്കൻസികൾ ആണ് മേളയിൽ ഉള്ളത്
👉🏻 വെക്കൻസികൾ എല്ലാംതന്നെ കൃത്യമായി വേരിഫൈ ചെയ്തതും... ഉടൻ തന്നെ ജോയിൻ ചൈയേണ്ടതായിട്ടും ഉള്ളതാണ്.. അതിനാൽ തന്നെ നിലവിൽ തൊഴിൽ അന്വേഷിക്കുന്നവർ എല്ലാം തന്നെ മേളയിലേക്ക് എത്തിച്ചേരുക
👉🏻 ഏത് ജില്ലയിൽ ഉള്ളവർക്കും മേളയിൽ പങ്കെടുക്കാം...
👉🏻 സെലക്ട് ആകുന്ന കമ്പനിയിൽ ജോയിൻ ചെയ്യുവാൻ ഉള്ള സന്നദ്ധത കാണിക്കുക
👉🏻 മേളയിൽ പങ്കെടുക്കുന്നതിനായി നിർബന്ധമായും NCS PORTEL-ലിൽ REGISTER ചെയ്യുക (അറിയിപ്പിലെ ഏറ്റവും പ്രധാന ഭാഗം )
👉🏻 ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്‌തോ... പോസ്റ്ററിന്റെ കൂടെ കൊടുത്തിട്ടുള്ള QR CODE സ്കാൻ ചെയ്‌തോ രജിസ്ട്രേഷൻ കംപ്ലീറ്റ് ചെയ്യുക
👉🏻 വീഡിയോ കണ്ടു രജിസ്റ്റർ ചെയ്യുന്നത് ശേഷം ലഭ്യമായ NCS ID കൃത്യമായി നോട്ട് ചെയ്തു വെക്കുകയോ screen shot എടുത്തു വെക്കുകയോ ചെയ്യുക
👉🏻 24 ന് രാവിലെ രജിസ്ട്രേഷൻ ഫോമിൽ എഴുതേണ്ട സമയം ആകുമ്പോൾ അറിയില്ല എന്നു പറയരുതേ..
👉🏻 ജൂൺ 21 ന് മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഒരു രജിസ്ട്രേഷൻ ക്യാമ്പ് നടക്കുന്നുണ്ട്. കൺഫ്യൂഷൻ ആകേണ്ട. കൃത്യമായി പറഞ്ഞു തരാം.
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എംപ്ലോയബിലിറ്റി സെന്റർ എന്ന് പറയുന്ന ഒരു സംവിധാനം ഉണ്ട്. ഇതുവഴി എല്ലാ ആഴ്ച്ചയിലും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ നടക്കുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷൻ ഉള്ളവർക്ക് മാത്രമേ ഇതിൽ എല്ലാം പങ്കെടുക്കാൻ പറ്റൂ.. ആധാർ കാർഡിന്റെ കോപ്പി, ബയോഡേറ്റ, 250 രൂപ എന്നിവ അടച്ചു ജൂൺ 21 ന് രജിസ്റ്റർ ചെയ്യുന്നവരെ എല്ലാ ആഴ്ചയിലും ഉള്ള അവസരങ്ങൾ വാട്സ്ആപ്പ് വഴി അറിയിക്കും...(ഇനി ഇപ്പോ ഇത് ചൈയേണ്ട എനിക്ക് തൊഴിൽ മേളയിൽ മാത്രം പങ്കെടുത്താൽ മതി എന്നുള്ളവർ ജൂൺ 21ന് നടക്കുന്ന രജിസ്ട്രേഷനെ പറ്റി ഓർക്കേണ്ട NCS PORTAL രജിസ്ട്രേഷൻ മാത്രം പൂർത്തീകരിക്കേണ്ടതാണ് )
👉🏻 തൊഴിൽ മേളയിൽ വരുമ്പോൾ ശ്രദ്ധിക്കണം. ജൂൺ 24 ശനിയാഴ്ച ആണ് മേള നടക്കുന്നത്.സ്ഥലം മാവേലിക്കര ബിഷപ്പ്മൂർ കോളേജ്.എല്ലാവരും 9 മണിക്ക് തന്നെ എത്തിച്ചേരുക
👉🏻 എല്ലാവരും കൃത്യമായി PREPARED ആയി തന്നെ എത്തിച്ചേരുക... വേക്കൻസികളെ പറ്റി കൃത്യമായി അറിയാതെ എങ്ങനെ പ്രിപ്പയർ ആകും എന്ന മറു ചോദ്യം ഉണ്ടെങ്കിൽ പരിഹാരം ഉണ്ട് COMPANY LIST എന്ന് ടൈപ്പ് ചെയ്തു വാട്സ്ആപ്പ് വഴി 8304057735 എന്ന നമ്പറിലേക്ക് മെസ്സജ് അയക്കുക
👉🏻 24 ന് വരുമ്പോൾ ബയോഡേറ്റ യുടെ 5 പകർപ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ കയ്യിൽ കരുതുക...
👉🏻 വളരെ വ്യക്തമായി പരമാവധി കാര്യങ്ങൾ പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും സംശയങ്ങൾ ഉള്ളവർ ധൈര്യമായി താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപെടുക
☎️ 04772230624,8304057735