Discover 5 Exciting Temporary Job Opportunities in the Kerala
Looking for temporary jobs in Kerala? Check out the top 5 opportunities available, including office assistant and worker positions. Explore these exciting temporary job roles for a fulfilling employment experience in Kerala.
കണ്ടിജന്റ് വര്‍ക്കര്‍ നിയമനം
ഇടുക്കി ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിന്റെ നേത്യത്വത്തില്‍ ജില്ലയിലെ മുനിസിപ്പല്‍ മേഖലയില്‍ കൊതുകുജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്‍് വര്‍ക്കര്‍മാരെ നിയമിക്കും. ദിവസ വേതനാടിസ്ഥാനത്തില്‍ ദിവസം 675 രൂപയ്ക്ക് 90 ദിവസത്തേക്കാണ് നിയമനം.
ജൂലൈ 3 ന് രാവിലേ 10 ന് കുയിലിമല സിവില്‍ സ്റ്റേഷനിലുളള ജില്ല മെഡിക്കല്‍ ഓഫീസിലാണ് ഇന്റര്‍വ്യു. എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 45 നും ഇടക്ക് പ്രായമുളള തൊഴില്‍ ചെയ്യുന്നതിന് കായികക്ഷമതയുളളവര്‍ക്ക് ഇന്റര്‍വൃൂവില്‍ പങ്കെടുക്കാം. കട്ടപ്പന, തൊടുപുഴ മുനിസിപ്പല്‍ എരിയയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ അസ്സല്‍ സഹിതം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 294971.
ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുളള ജില്ലാ കോ-ഓഡിനേറ്ററുടെ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 27-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-35 (2023 ജനുവരി ഒന്നിന് ). ഡിഗ്രി, സര്‍ട്ടിഫിക്കേറ്റ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്അല്ലെങ്കില്‍ ഐടി, പ്രവൃത്തി പരിചയം, എഴുതുവാനും സംസാരിക്കാനുമുളള കഴിവ്.
ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ നിയമനം
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള മൂന്ന് ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം. പി. ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ജൂലൈ 10നകം ലഭിക്കണം.
ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് നിയമനം
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്‌പെഷലിസ്റ്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സോഷ്യല്‍വര്‍ക്കില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം.
പ്രായപരിധി 18 നും 41 നും മധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം). പ്രതിമാസം 27,500 രൂപ. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 30 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.
സഖി സെന്ററില്‍ കരാർ നിയമനം
പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 12,000 രൂപ വേതനം നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059.