Data Entry Jobs in Kerala |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂൺ ഒമ്പതിന് നടത്താനിരുന്ന വോക്-ഇൻ-ഇന്റർവ്യൂ ജൂൺ 15ന് നടക്കും. കത്ത് ലഭിച്ചവർ 15ന് രാവിലെ 11ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829 216361.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി) , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായ 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 0466 2261221.
ഇൻസ്ട്രക്ടർ നിയമനം
മുണ്ടൂര്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി മുഖേന മുണ്ടൂരിലെ ഗവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനത്തിനായി് യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദം, തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷന്‍/സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 13 ന് രാവിലെ 10.30 ന് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 ന് രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 8078042347.