Agriculture Insurance Company of India Limited (AIC). Apply for the Management Trainee vacancy and kickstart your professional journey in the insurance industry. Join a prestigious organization, gain valuable experience, and shape your future with AIC. Apply now and take the first step towards a successful career as a Management Trainee at AIC.
കേന്ദ്രസർക്കാർ സ്ഥാപനമായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (AIC) 30 മാനേജ്മെന്റ് ട്രെയിനിങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജൂലൈ 9 വരെ ഓൺലൈനായി അപേക്ഷ നൽകാം. കേന്ദ്രസർക്കാരിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
AIC മാനേജ്മെന്റ് ട്രെയിനീസ് (റൂറൽ മാനേജ്മെന്റ്) ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. 30 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടിക നോക്കുക.
പുതിയ ഒഴിവുകൾ: IFB റിക്രൂട്ട്മെന്റ് 2023 - പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം
ബോർഡിന്റെ പേര് | അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് |
---|---|
ജോലിയുടെ തരം | കേന്ദ്രസർക്കാർ |
തസ്തികയുടെ പേര് | മാനേജ്മെന്റ് ട്രെയിനി |
ഒഴിവുകളുടെ എണ്ണം | 30 |
വിദ്യാഭ്യാസ യോഗ്യത | അംഗീകൃത സർവകലാശാലയിൽ നിന്നും മിനിമം 60% മാർക്കോടെ അഗ്രികൾച്ചർ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ മാർക്കറ്റിംഗ് ആൻഡ് കോ ഓപ്പറേഷൻ/ അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ്/ റൂറൽ മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദം |
ശമ്പളം | ഒരു വർഷത്തെ ട്രെയിനിങ്ങിന് 60,000 രൂപ പ്രതിമാസം ലഭിക്കും |
തിരഞ്ഞെടുപ്പ് രീതി | ഡയറക്ട് റിക്രൂട്ട്മെന്റ് |
പ്രായപരിധി | 18 മുതൽ 30 വയസ്സ് വരെ |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അപേക്ഷ ഫീസ് | 1000 രൂപയാണ് അപേക്ഷ ഫീസ്, SC/ST/ PwBD വിഭാഗക്കാർക്ക് 200 രൂപയും ആണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം |
അവസാന തീയതി | 2023 ജൂലൈ 9 |