കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിരിക്കുന്ന കുറച്ച് അധികം തൊഴിലവസരങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ചിലത് ഡയറക്ട് ഇന്റർവ്യൂ വഴിയും ചിലത് ഇമെയിൽ വഴിയും മറ്റ് ചില ഒഴിവുകളിലേക്ക് ഓഫ് ലൈൻ ആയും അപേക്ഷിക്കേണ്ടതുണ്ട്. വിശദമായ അവസരങ്ങൾ താഴെ കൊടുക്കുന്നു.
1. ഫീൽഡ് വർക്കർ ജോലി ഒഴിവ്
തൃശൂർ ജില്ലയിൽ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 55 നും ഇടയിൽ പ്രായമുള്ളവരും എഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം.
താല്പര്യമുള്ളവർ ജൂൺ 17 നകം biologistdvcutcr@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
2. സ്റ്റാഫ് നേഴ്സ് താൽക്കാലിക നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍/ ഇലച്ചിവഴി ഒ.പി ക്ലിനീക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് നിയമനം. സയന്‍സ് വിഷയമായി പഠിച്ച് പ്രീഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി നേഴ്സിംഗ്/ മൂന്ന് വര്‍ഷ ജി.എന്‍.എം യോഗ്യതയും കേരളാ നേഴ്സസ് ആന്റ് മിഡൈ്വവ്സ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
20 നും 41 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 14ന് രാവിലെ 10ന് അട്ടപ്പാടി അഗളി മിനിസിവില്‍ സ്റ്റേഷന്റെ രണ്ടാംനിലയിലുള്ള ഐ.റ്റി.ടി.പി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
Also Read: KSRTC-SWIFT വിളിക്കുന്നു ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് | KSRTC SWIFT Recruitment 2023
3. സർവേയർ ഒഴിവ്
2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും ) ചട്ടങ്ങൾ പ്രകാരം വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എഞ്ചീനീയറിംഗ് ) ഐ.ടി. ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ജൂൺ 22ന് വൈകിട്ട് നാലുമണിവരെ അപേക്ഷ എടത്വ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
4. ആംബുലൻസ് ഡ്രൈവർ ഒഴിവ്
വയനാട് ജില്ലയിലെ മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04936 294370.
5. അധ്യാപക നിയമനം
നെടുമങ്ങാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഗണിതം അധ്യാപക തസ്തികകളിൽ ഓരോ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 16 രാവിലെ 10നും ഹൈസ്കൂൾ തലത്തിൽ ഗണിത ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അന്നേ ദിവസം ഉച്ച 1.30 നും സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0472 2812686.