Unnathi Job Fair 2023 Malappuram
Unnathi Job Fair 2023, organized by the Malappuram Employability Center. This event is a golden opportunity to connect with top employers and explore a wide range of job openings. Whether you're a fresh graduate or an experienced professional, the Unnathi Job Fair 2023 in Malappuram is the place to be. Don't miss out on this chance to enhance your career prospects.
Unnathi Job Fair 2023മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ NASRA കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തിരൂർക്കാട്, പെരിന്തൽമണ്ണയിൽ വച്ചാണ്.
നമ്മുടെ നാട്ടിൽ ഒരുപാട് ഉദ്യോഗാർത്ഥികൾ യോഗ്യത ഉണ്ടായിട്ടും ജോലി അന്വേഷിച്ച് നടക്കുന്നുണ്ട്. അതിൽ കൂടുതൽ ആളുകളും പ്രവർത്തിപരിചയവും ഒന്നുമില്ലാത്തവരാണ്. അത്തരക്കാർക്കെല്ലാം ഉപകാരപ്പെടുന്ന ഒട്ടനേകം തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളെ കാത്തിരിപ്പുണ്ട്. (Unnathi Job Fair 2023)
തൊഴിൽമേള എന്ന് പറയുമ്പോൾ പലരും സാധാരണ പറയുന്നതാണ് 'അതിനൊന്നും പോയിട്ട് കാര്യമൊന്നുമില്ല','ഒന്നും കിട്ടാൻ പോകുന്നില്ല' എന്നൊക്കെ. നിങ്ങൾക്ക് നല്ല ജോലി കിട്ടണമെങ്കിൽ ഫീൽഡിലേക്ക് തന്നെ ഇറങ്ങണം. അതല്ലാതെ ആരും വീട്ടിലേക്ക് ജോലി കൊണ്ടു തരികയില്ല.
About Unnathi Job Fair 2023
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ 37 കമ്പനികൾ പങ്കെടുക്കുന്നു. ആയിരത്തോളം വരുന്ന ഒഴിവുകളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊഴിൽമേള നടക്കുന്ന ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികൾ
- SOFTRONICS
- CFCICI LTD
- HDFC LIFE
- ICICI PRUDENTIAL
- SBI LIFE
- UNIRIDE HONDA
- ആദിത്യാ ബിർള ക്യാപ്പിറ്റൽ
- ഗാസ്മ അബാക്കസ്
- ഫെബിനോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
- KVR ഓട്ടോ കാർസ് പ്രൈവറ്റ് ലിമിറ്റഡ്
- LUXON TATA
- അറ്റ്ലസ്
- ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്
- എമർജ്
- ചേലക്കാടൻ മോട്ടോഴ്സ്
- പോപ്പുലർ മെഗാ മോട്ടോഴ്സ്
- ICICI ബാങ്ക്
- EVM മോട്ടോഴ്സ് ആൻഡ് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്
- സഫാ ജ്വല്ലറി
- JAM JOOM ഹൈപ്പർമാർക്കറ്റ്
- HK സ്കൂൾ ട്രെൻഡ്
- ബ്യൂട്ടി സിൽക്സ്
- NFTCI
- ഇമ്പിച്ചി ബാവ മെമ്മോറിയൽ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
- VIXMART പ്രൈവറ്റ് ലിമിറ്റഡ്
- KMT സിൽക്സ്
- ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്
- മണപ്പുറം ചിട്ടിസ്
- AM മോട്ടോഴ്സ്
- ഫാമിലി വെഡിങ് സെന്റർ
- AL JAITHRA ഇന്റർനാഷണൽ
- AMIGOS ഇൻഫോസൊല്യൂഷൻ
- ക്ലാസിക് ഹ്യൂണ്ടായി
- ബ്യൂട്ടി മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്
- XYLEM ലേണിംഗ്
- സൂര്യബാഗ്സ്
- PASE അക്കാദമി
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസി പാസായ ആർക്കും തൊഴിൽമേലയിൽ പങ്കെടുക്കാം. പ്ലസ് ടു, ഡിഗ്രി.. തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അവസരമുണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി അവസരമാണ് കാത്തിരിക്കുന്നത്.
Interview Location
NASRA കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തിരൂർക്കാട്, പെരിന്തൽമണ്ണ യിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. ജൂലൈ 22 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് തൊഴിൽമേള നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും.