ജീവിതത്തിൽ ഒരു നല്ല ജോലിയൊക്കെ നേടി ലൈഫ് സെറ്റ് ആക്കണം എന്ന് ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം തീർച്ചയായും ഉപകരിക്കും.
Staff Selection Commission (SSC) ഈ വർഷത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റുകളിൽ ഒന്നായ കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ (CHSL) പരീക്ഷയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് മെയ് 7 വരെ ഓൺലൈനായിട്ട് അപേക്ഷ നൽകാം. വിശദവിവരങ്ങൾ താഴെ.
SSC CHSL Recruitment 2024 Notification Details
› ജോലി തരം : central government
› ആകെ ഒഴിവുകൾ : 3712
› അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
› അപേക്ഷിക്കേണ്ട തീയതി : 2024 ഏപ്രിൽ 8
› അവസാന തീയതി : 2024 മെയ് 7
› ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in
SSC CHSL Recruitment 2024 Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, തുടങ്ങിയ തസ്തികകളിലായി 3712 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
SSC CHSL Recruitment 2024 Age Limit details
18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1997 ഓഗസ്റ്റ് രണ്ടിനും 2006 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.
⬤ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Also Read: ഹൈക്കോടതിയിൽ ക്ലർക്ക് ജോലി നേടാം - 81000 വരെ മാസം ശമ്പളം
SSC CHSL recruitment 2024 salary details
1. LDC/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് : 19,900-63200
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 25,500-81,100
3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് 'A': 25500-81100
SSC CHSL Recruitment 2024 Educational Qualifications
1. ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ യോഗ്യത.
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ യോഗ്യത.
Application fees details
⬤ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
How to apply SSC CHSL Recruitment 2024?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
⬤ ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ നൗ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക. മറ്റുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
⬤ ശേഷം COMBINED HIGHER SECONDARY (10+2) LEVEL EXAMINATION, 2024 എന്നത് സെലക്ട് ചെയ്ത് അപേക്ഷിക്കുക.
⬤ അപേക്ഷ ഫീസ് അടക്കാനുള്ളവർ നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ഫീസ് അടക്കുക.
⬤ സബ്മിറ്റ് ചെയ്യുക.