കേരള സർക്കാറിനു കീഴിലുള്ള ഫാർമസിയൂട്ടിക്കൽ സ്ഥാപനമായ ഔഷധി സിദ്ധ ഡോക്ടർ, ട്രെയിനി സിവിൽ എൻജിനീയർ, ട്രെയിനി ഇലക്ട്രിക്കൽ എൻജിനീയർ എന്ന കളിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ മെയ് 17ന്.
Job Details
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 3
• വിജ്ഞാപന നമ്പർ: ഇ4-121/02
• ജോലിസ്ഥലം: തൃശ്ശൂർ
• അപേക്ഷിക്കേണ്ട വിധം: --
• ഇന്റർവ്യൂ തീയതി: 2023 മേയ് 17
Vacancy Details
സിദ്ധ ഡോക്ടർ, സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ തസ്തികകളിലേക്ക് ഓരോ ഒഴിവ് വീതമാണ് ഉള്ളത്.
Age Limit Details
22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.
Educational Qualifications
1. സിദ്ധ ഡോക്ടർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ് എം എസ് ബിരുദം. അംഗീകൃത മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
2. സിവിൽ ട്രെയിനി: ബിടെക് സിവിൽ
3. ഇലക്ട്രിക്കൽ ട്രെയിനി: ബിടെക് ഇലക്ട്രിക്കൽ
(പ്രവർത്തിപരിചയം: പ്രശസ്തമായ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് അഞ്ച് വർഷം)
Salary Details
ഔഷധിയിലെ മുകളിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 24750 രൂപ പ്രതിമാസം വേതനമായി ലഭിക്കും.
How to Apply?
⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2023 മെയ് 17 ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
⧫ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി/ ഒറിജിനൽ സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.
⧫ വിലാസം:
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006
⧫ ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.