◉ 2023 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ Kozhikkode ജില്ലയിൽ ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യ തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്സിൽ പരിശീലനം പൂർത്തിയാക്കിയവരും 20 വയസിനു മുകളിൽ പ്രായമുള്ളവരും ആയിരിക്കണം. കടൽ രക്ഷാ പ്രവർത്തനത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ (വെസ്റ്റ്ഹിൽ) മെയ് 23 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2414074
Also Read: SSLC ഗവൺമെന്റ് പാസ്സാവത്തവർക്കും ജോലിയോ? Kerala High Court Recruitment 2023
◉ 2023 വർഷത്തെ ട്രോളിംഗ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് 6 ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മെയ് 12ന് മുൻപ് നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം.
20 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. ഗോവയിലെ NIWS ൽ നിന്നുള്ള പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12. നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ അയക്കാവുന്നതാണ്. വിലാസം: ഓഫീസ് ഓഫ് അസിസ്റ്റൻറ് ഡയറക്ടർ, ഓഫ് ഫിഷസറീസ്, ഫിഷറീസ് സ്റ്റേഷൻ തോട്ടപ്പള്ളി, ഹാർബർ റോഡ് തോട്ടപ്പള്ളി, ആലപ്പുഴ 688561. ഫോൺ: 9567964462
ഇമെയിൽ: adfthottappally@gmail.com