കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള KSRTC-SWIFT കമ്പനിയിലേക്ക് താൽക്കാലികമായി വനിതാ ഡ്രൈവർമാരെ കരാർ വ്യവസ്ഥയിൽ ദിവസ വേതന അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
താല്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ 2023 മെയ് ഏഴിന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
KSRTC Women Driver Recruitment 2023 Eligibility
അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസ് ആയിരിക്കണം.
മോട്ടോർ വാഹന നിയമം 1988 പ്രകാരം HPV ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് 35 വയസ്സും, LMV ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സും ആയിരിക്കും ഉയർന്ന പ്രായപരിധി. എന്നാൽ നിലവിൽ LMV ലൈസൻസ് ഉള്ളവരും, ഹെവി വാഹന ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും, പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസ്സിളവ് പരിഗണിക്കുന്നതാണ്.
KSRTC Women Driver Recruitment 2023 Selection Procedure
1. എഴുത്ത് പരീക്ഷ
2. അപേക്ഷിക്കുന്നവർ ഈ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.
3. ഇന്റർവ്യൂ
KSRTC Women Driver Recruitment 2023 Salary Details
പ്രതിദിനം ഒരു ഡ്യൂട്ടിയും ആഴ്ചയിൽ ഒരു ലീഗും മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ഡ്യൂട്ടിക്ക് 715 രൂപ വീതം കൂലിയായി അനുവദിക്കും. കാലാകാലങ്ങളിൽ നിഷ്കർഷിക്കുന്ന കിലോമീറ്റർ അലവൻസ്, നെറ്റ് അലവൻസ്, കളക്ഷൻ ബാറ്റ എന്നിവയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. PF തുടങ്ങിയ ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.
How to Apply KSRTC Women Driver Recruitment 2023?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ളവവരിൽ നിന്നും താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
Notification