Kerala Job | എസ്എസ്എൽസി മതി, ശമ്പളം + ട്രാവൽ അലവൻസ് എല്ലാം ലഭിക്കും

Thrissur Jobs: പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 13500
1 min read

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ പ്രമോട്ടർ /ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായ സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ പട്ടിക വർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.

പി വി ജി / അടിയാ / പണിയാ / മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 35 നും മധ്യേയാണ്. ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം /പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും . നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31. രണ്ടു വർഷമായിരിക്കും നിയമന കാലാവധി. പ്രതിമാസം ടി എ ഉൾപ്പെടെ 13500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൂടി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0480 270610, 9496070362

You may like these posts

Post a Comment