പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വീണ്ടും: വിശദവിവരങ്ങൾ അറിയാം
പോസ്റ്റ് മാൻ ജോലി ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരം. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് 12828 ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ പോസ്റ്റൽ സർക്കിളുകളിൽ ഒഴിവുകളുണ്ട്.
യോഗ്യതയുള്ളവർക്ക് മെയ് 22 മുതൽ ജൂൺ 11 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്. പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
GDS Recruitment 2023 Job Details
• ജോലി തരം : കേന്ദ്ര സർക്കാർ
• ആകെ ഒഴിവുകൾ : 12828
• ജോലിസ്ഥലം : ഇന്ത്യയുലുടനീളം
• പോസ്റ്റിന്റെ പേര് : GDS, BPM, ABPM
• നിയമനം : നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2023 മെയ് 22
• അവസാന തീയതി : 2023 ജൂൺ 11
• ഉള്ളടക്കം : https://indiapostgdsonline.gov.in
GDS Recruitment 2023 Vacancy Details
ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഗ്രാമീൻ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് മാസ്റ്റർ (ABPM), ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM) തസ്തികകളിലേക്ക് 12828 ഒഴിവുകളാണ് ഉള്ളത്. ഇത് ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒഴിവുകളാണ്.
GDS Recruitment 2023 - Age limit details
India Post GDS recruitment 2023 ലേക്ക് 18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ട്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 43 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
GDS Recruitment 2023 - Educational Qualification
› ഉദ്യോഗാർത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പാസിംഗ് മാർക്കുള്ള പത്താം ക്ലാസ് സെക്കൻഡറി സ്കൂൾ പരീക്ഷ പാസ് സർട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം)
› അപേക്ഷകൻ കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ (അതായത് കേരളത്തിൽ മലയാളം) പഠിച്ചിരിക്കണം.
› എല്ലാ ഗ്രാമീൺ ഡക്ക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും സൈക്കിൾ ഓടിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥിക്ക് സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർസൈക്കിൾ ഓടിക്കുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ അത് സൈക്ലിങ്ങിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.
GDS Recruitment 2023 - Salary Details
1. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000 - 29,380
2. ABPM/GDS: 10,000 - 24,470/-
ഒരു ദിവസത്തിൽ നാല് മണിക്കൂർ ജോലി ചെയ്യുന്നതിനാണ് മാസത്തിൽ ഈ ശമ്പളം ലഭിക്കുക. കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ ലഭിക്കുന്നതാണ്.
GDS Recruitment 2023 - Application fee details
› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
› UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
› SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
GDS Recruitment 2023 - Selection Procedure
➤ ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നിയമങ്ങളനുസരിച്ച് സ്വപ്രേരിതമായി ജനറേറ്റ് ചെയ്ത മെറിറ്റ് ലിസ്റ്റ് അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തും.
➤ ഉന്നത വിദ്യാഭ്യാസ യോഗ്യതക്കായി വെയിറ്റേജ് നൽകില്ല. അംഗീകൃത ബോർഡുകളുടെ പത്താംക്ലാസിലെ ലഭിച്ച മാർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് അന്തിമം ആകുന്നതിനുള്ള മാനദണ്ഡം.
➤ മാർക്ക് ലിസ്റ്റിൽ മാർക്കും ഗ്രേഡും ഉള്ള ഉദ്യോഗാർത്ഥികൾ മാർക്ക് മാത്രം നൽകി അപേക്ഷിക്കണം. ഏതെങ്കിലും ഉദ്യോഗാർഥികൾ ഗ്രേഡുകൾ നൽകി അപേക്ഷിച്ചാൽ അവരുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
➤ ഗ്രേഡുകൾ/ പോയിന്റ്കൾ അടങ്ങിയിരിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഗ്രേഡ് കളും പോയിന്റ്ളും പരമാവധി പോയിന്റ് അല്ലെങ്കിൽ ഗ്രേഡിനെ 100ന്റെ ഗുണന ഘടകവുമായി(9.5) പരിവർത്തനം ചെയ്തുകൊണ്ട് മാർക്കുകൾ കണക്കാക്കും.
How to Apply for India Post GDS Recruitment 2023?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ജൂൺ 11 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
› ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
› വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
› ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.
› അപേക്ഷിക്കുന്ന സമയത്ത് പൂരിപ്പിക്കേണ്ട കാര്യങ്ങൾ
i) പേര് (എസ്എസ്എൽസി സർട്ടിഫിക്കറ്റ് അനുസരിച്ച് വലിയ അക്ഷരത്തിൽ സ്പെയ്സുകൾ ഉൾപ്പെടെ)
ii) പിതാവിന്റെ പേര്
iii) മൊബൈൽ നമ്പർ
iv) ഇമെയിൽ ഐഡി
V) ജനനത്തീയതി
VI) ലിംഗ ഭേദം
VII) പത്താംക്ലാസ് പാസായ സംസ്ഥാനം സെലക്ട് ചെയ്യുക
VIII) പത്താം ക്ലാസ് പരീക്ഷ എഴുതിയ ഭാഷ
X) സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (Max 50kb)
XI) സ്കാൻ ചെയ്ത ഒപ്പ് (Max 20kb)
എന്നിവ നൽകി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ച് ക്ലിയർ ചെയ്യുക.
Apply Now