പാർട്ട് ടൈം ജോലി ചെയ്യാൻ താല്പര്യമുണ്ടോ? അവസാന തീയതി മെയ് 12

Enumerator job involves visiting individual houses and taking census. That means the people who usually come to our homes to collect information are

എന്താണ് എന്യൂമറേറ്റർ ജോലി?

എന്യൂമറേറ്റർ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിഗത വീടുകൾ സന്ദർശിച്ച് സെൻസസ് എടുക്കുക എന്നതാണ്. അതായത് നമ്മുടെ വീടുകളിൽ സാധാരണയായി വിവരം ശേഖരണത്തിന് വരുന്ന ആളുകളെയാണ് എന്യൂമറേറ്റർ എന്ന് പറയുന്നത്. എന്നാൽ ചില സാഹചര്യങ്ങൾക്ക് അനുസരിച്ച് എന്യൂമറേറ്ററുടെ ജോലി സ്വഭാവം മാറാറുണ്ട്.

Also Read: SSLC ഗവൺമെന്റ് പാസ്സാവത്തവർക്കും ജോലിയോ? Kerala High Court Recruitment 2023

ജോലിയെകുറിച്ച്

 കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവ്വേ നടത്തുന്നതിനുള്ള വിവരശേഖരണത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു.

 ഫിഷറീസ് സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 21 വയസ്സിനും 36 നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. യോഗ്യതയുള്ളവർ മെയ് 12ന് വൈകുന്നേരം 4 മണിക്ക് മുൻപ് വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം

 അപേക്ഷ മറ്റ് വിശദാംശങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക: 0481 2566823

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs