തിരുവനന്തപുരം ജില്ലയിലുള്ള റീജണൽ ക്യാൻസർ സെന്റർ മെഡിക്കൽ കോളേജ് കരാറടിസ്ഥാനത്തിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ നൽകിയിരിക്കുന്ന കോളിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 5 വൈകുന്നേരം 3 മണി വരെ അപേക്ഷ സമർപ്പിക്കാം.
യോഗ്യത: ഓഫീസിൽ നിന്ന് വിരമിച്ച സീനിയർ ഓഡിറ്റ് ഓഫീസർമാർ. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിനെ പരിഗണിക്കും.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഇക്കാലയളവിൽ പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. പിന്നീട് പെർഫോമൻസ് അനുസരിച്ച് മാസശമ്പളത്തിൽ വ്യത്യാസം വരാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം: യോഗ്യതയുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം THE DIRECTOR, REGIONAL CANCER CENTRE, MEDICAL COLLEGE P.O, THIRUVANANTHAPURAM 695 011 എന്ന അഡ്രസ്സിലേക്ക് അപേക്ഷ സമർപ്പിക്കുക. അപേക്ഷകൾ ജൂൺ 5 വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിച്ചിരിക്കണം.