പോലീസ് കോൺസ്റ്റബിൾ കൺഫർമേഷൻ | ഫിസിക്കൽ; Police Constable Conformation

Police Constable Conformation and Exam Date, Download Police Constable Admit Card. Civil Excise Officer phisical measurment details

പോലീസ് കോൺസ്റ്റബിൾ കാറ്റഗറി നമ്പർ 537/2022 പരീക്ഷയ്ക്കുള്ള കൺഫർമേഷൻ ഇപ്പോൾ മുതൽ നൽകാവുന്നതാണ്. പരീക്ഷ എഴുതാനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇപ്പോൾതന്നെ കൺഫർമേഷൻ നൽകുക.

 മെയ് 11 വരെ ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൺഫർമേഷൻ നൽകാവുന്നതാണ്. 2023 ജൂൺ 30ന് ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകും. ജൂലൈ 15നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

✅️സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍(കാറ്റഗറി നമ്പര്‍ 538/2019, എന്‍.സി.എ-എസ്.സി.സി.സി കാറ്റഗറി നമ്പര്‍ 045/2020) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ 26, 27 തീയതികളില്‍ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി നിശ്ചിത ദിവസത്തില്‍ എത്തണം. 

ഐ.ഡി കാര്‍ഡ്, യോഗ്യത, വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍, എന്‍.സി.എല്‍.സി/കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഗസറ്റ് വിജ്ഞാപനത്തില്‍ നല്‍കിയ രീതിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വെയിറ്റേജ്/പ്രിഫറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് കായികക്ഷമതാ പരീക്ഷ വിജയിച്ച അന്ന് തന്നെ പരിശോധനയ്ക്ക് ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs