Nipun Bharath Mission |
സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന നിപുണ്‍ ഭാരത് മിഷൻ പ്രോജക്ടിൽ പത്തനംതിട്ട ജില്ലയിൽ ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ താഴെ നൽകുന്നു.
പ്രായപരിധി: 36 വയസ്സ് വരെ. ഒബിസി വിഭാഗക്കാർക്ക് 39 വയസ്സ് വരെയും, SC, ST വിഭാഗക്കാർക്ക് 41 വയസ്സ് വരെയുമാണ് പ്രായപരിധി.
യോഗ്യത
1. ഡിഗ്രി
2. ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ എന്നിവയിൽ എൻ സി വി ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്.
3. മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്
4. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം
5. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
6. B.Ed/ DL Ed യോഗ്യത അഭിലഷണീയം.
How to Apply?
യോഗ്യതയുള്ളവർ 2023 മെയ് നാലിന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0469 2600167 എന്ന നമ്പറിൽ ബന്ധപ്പെടുക.
Link: Notification