ഇന്ത്യൻ ആർമി സൗത്ത് വെസ്റ്റേൺ കമാൻഡ് ഹെഡ് കോർട്ടേഴ്സിലേക്ക് നിലവിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. ഗ്രൂപ്പ് 'സി' സിവിലിയൻ ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ 81,100 രൂപ വരെയാണ് മാസ ശമ്പളം.
റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നുണ്ട്. ഈ റിക്രൂട്ട്മെന്റിനെ അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ നിർബന്ധമായും വായിച്ച് മനസ്സിലാക്കണം.
HQ South Western Command Recruitment 2023 Vacancy Details
സൗത്ത് വെസ്റ്റേൺ കമാൻഡ് ഹെഡ് കോട്ടേഴ്സ് പ്രതിർക്കിയ വിജ്ഞാപനം അനുസരിച്ച് ഏകദേശം 21 ഓളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷിച്ച ക്ഷണിച്ചിരിക്കുന്നത്. പരിമിതമായ ഒഴിവുകളാണ് ഉള്ളതെങ്കിലും ഉള്ള ഒഴിവുകൾ പ്രയോജനപ്പെടുത്തി അപേക്ഷിച്ചാൽ ഒരുപക്ഷേ മികച്ച ജോലി നേടുന്നതിന് കാരണമായേക്കാം.
- സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 5
- കുക്ക്: 01
- MTS (ഹെഡ് മെസഞ്ചർ): 01
- MTS (മെസഞ്ചർ): 05
- MTS (സഫായി വാല): 03
- MTS (ചൗക്കീദാർ): 02
- MTS (വാഷർമാൻ): 01
- MTS (ഡാഫ്റ്ററി): 01
- MTS (ഗാർഡ്നർ): 02
HQ South Western Command Recruitment 2023 Age Limit Details
ജനറൽ വിഭാഗക്കാർക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. മറ്റ് സംവരണ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതായിരിക്കും.
HQ South Western Command Recruitment 2023 Educational Qualifications
1. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II:
• പ്ലസ് ടു
• ടെനോഗ്രാഫിയിൽ ഡിപ്ലോമ/ കോഴ്സ്
Dictation: 10 മിനിറ്റ്, മിനിറ്റിൽ 30 വാക്കുകൾ\
Transcription: 50 മിനിറ്റ് ഇംഗ്ലീഷിൽ 65 മിനിറ്റ് ഹിന്ദിയിൽ
2. കുക്ക്: പത്താം ക്ലാസ് യോഗ്യതയും കുക്ക് ട്രേഡിൽ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
3. മറ്റുള്ള എല്ലാ തസ്തികകളിലേക്കും: അംഗീകൃത സർവ്വകലാശാലയിൽ നിന്നും പത്താം ക്ലാസ്. ബന്ധപ്പെട്ട ട്രേഡിൽ ജോലി ചെയ്യാനുള്ള അറിവ് ഉണ്ടായിരിക്കണം.
HQ South Western Command Recruitment 2023 Salary Details
1. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: ലെവൽ ഫോർ അനുസരിച്ചുള്ള ശമ്പളമാണ് ഈ തസ്തിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുക. 25,500 - 81,100 വരെ
2. കുക്ക്: ലെവൽ 2 അനുസരിച്ചുള്ള ശമ്പള പാക്കേജാണ് ഈ തസ്തികയിലേക്ക്. 19,900-63,200 വരെ
3. മറ്റുള്ള എല്ലാ തസ്തികകളിലേക്കും ലെവൽ വൺ അനുസരിച്ച് ശമ്പളം ലഭിക്കും. 18000 രൂപ മുതൽ 56,900 വരെ
How to Apply HQ South Western Command Recruitment 2023?
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു മുഴുവനായി വായിച്ചു നോക്കുക. ശേഷം അതോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. റിക്രൂട്ട്മെന്റിന് ഓൺലൈൻ വഴിയല്ല അപേക്ഷിക്കേണ്ടത് പോസ്റ്റ് ഓഫീസ് വഴി അപേക്ഷ അയക്കുകയാണ് വേണ്ടത്. അപേക്ഷയോടൊപ്പം വയ്ക്കേണ്ട സർട്ടിഫിക്കറ്റുകൾ.
- യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ജനന സർട്ടിഫിക്കറ്റ്
- സംവരണ വിഭാഗക്കാരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്
- എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്
- 50 രൂപയുടെ തപാൽ സ്റ്റാമ്പുകൾ പതിച്ച രണ്ട് സ്വയം വിലാസമുള്ള എൻവിവലപ്പ് കവർ
Links: Notification and Application Form
Note: dailyjob.online എന്ന വെബ്സൈറ്റിന് റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ല. ഒരു പബ്ലിഷർ എന്ന നിലയിൽ ഷെയർ ചെയ്യുന്നു എന്ന് മാത്രം.