സെന്റർ ഫോർ ഡെവലപ്മെന്റ് ഇമേജിങ് ടെക്നോളജിയുടെ (C-Dit) ഇ-ഗവേർണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്റ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖവും, സർട്ടിഫിക്കറ്റ് പരിശോധനയും 17ന് നടക്കും.
1. Network Administrator
മാസം 23,000 രൂപ നിരക്കിൽ ശമ്പളം ലഭിക്കും. 35 വയസ്സ് വരെ പ്രായമുള്ളവർക്ക് മാത്രമാണ് അവസരമുള്ളത്.
• ബിടെക്/ ബിഇ (CS/IT)/ എംസിഎ കൂടാതെ, CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ നിർബന്ധമാണ്.
• നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
2. Assistant System Administrator
• ഹാർഡ്‌വെയർ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ/ BCA/ BSc (CS) കൂടാതെ
• MSCE സർട്ടിഫിക്കേഷൻ അഭിലഷണീയമാണ്
• സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 15,000 രൂപ ശമ്പളം ലഭിക്കും. 35 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി.
How to Attend C-Dit Walk in Interview?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 11 മണി മുതൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും സഹിതം SMSM ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ സി-ഡിറ്റ് സിറ്റി സെന്റർ ഓഫീസിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് 9895788311 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.