സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി പട്ടികവർഗ പ്രമോട്ടർ തസ്തികയിൽ നിയമനം നടത്തുന്നു. എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ ഒഴിവുകൾ ഉണ്ട്.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ മുവാറ്റുപുഴ ബ്ളോക്ക്/മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ST Promoter Eligibility Criteria
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 - 35 മദ്ധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വർഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പടെ 13,500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2814957, 2970337 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.