പ്രൈവറ്റ് മേഖലയിൽ ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനികളിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? കുറഞ്ഞത് എസ്എസ്എൽസി എങ്കിലും യോഗ്യത ഉള്ളവരാണോ നിങ്ങൾ? എങ്കിലിതാ ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖമായ നൂറിലധികം സ്ഥാപനങ്ങളിലേക്ക് അയ്യായിരത്തോളം വരുന്ന ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്മെന്റ് തൊഴിൽമേള സംഘടിപ്പിക്കുകയാണ്
നിങ്ങൾ ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഓരോ കമ്പനികളും നിങ്ങളെ ഇപ്പോൾ സമീപിക്കുകയാണ്. ഈ അവസരം മാക്സിമം എല്ലാ ഉദ്യോഗാർത്ഥികളും ഉപയോഗപ്പെടുത്തുക. നമുക്കറിയാമല്ലോ ഗവൺമെന്റ് ജോലി കിട്ടണമെങ്കിൽ മാസങ്ങളോളം നന്നായിട്ട് പഠിക്കണം. ഇനി റാങ്ക് ലിസ്റ്റിൽ വന്നാൽ തന്നെ ജോലി ലഭിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല.
ഇങ്ങനെ അവസരം കാത്തിരിക്കുന്നവർക്ക് ഈ വമ്പൻ മെഗാ ജോബ് ഫെയർ വലിയ അവസരം തുറന്നിടുകയാണ്. ഇതിന്റെ വിശദമായ വിവരങ്ങളും ഇപ്പോൾ ലഭ്യമായിട്ടുള്ള കമ്പനി ഡീറ്റെയിൽസുമാണ് താഴെ നൽകിയിട്ടുള്ളത്. ദയവുചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കുക.
Niyukthi Eranamkulam Job Fair 2023 Company Details
- ലുലു ഹൈപ്പർ മാർക്കറ്റ്
- കനിവ് 108 ആംബുലൻസ് സർവീസ്
- ആസ്റ്റർ മെഡിസിറ്റി
- ന്യൂ ഇയർ ഗ്രൂപ്പ് ഓഫ് കമ്പനീസ്
- Chavara matrimony.com
- ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്
- ഫ്ലിപ്കാർട്ട്
- Stuid ലേണിംഗ് ആപ്പ്
- My Digi Mall
- കേരള അഗ്രി ഡെവലപ്മെന്റ് ആൻഡ് സസ്ടൈനബിൾ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KADS)
- പ്രൈഡ്
- മെട്രോ
- കല്യാൺ സിൽക്സ്
- പാർപ്പിടം
Niyukthi Eranamkulam Job Fair 2023 Qualifications
How to Apply Niyukthi Eranamkulam Job Fair 2023?
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപ്ലൈ നൗ എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Note: ഈ തൊഴിൽ മേളയുമായി ബന്ധപ്പെട്ട് dailyjob.online എന്ന് വെബ്സൈറ്റിനോ അഡ്മിനോ യാതൊരു ബന്ധവുമില്ല. ഒരു പബ്ലിഷർ എന്ന നിലയിൽ ഷെയർ ചെയ്യുന്നു എന്നുമാത്രം.