ജൽ ജീവൻ മിഷൻ (JJM) 2024 ഓടെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഫംഗ്ഷണൽ ഹൗസ് ഹോൾഡ് ടാപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നൽകാൻ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് JJM.
ഈ പദ്ധതിക്ക് കീഴിൽ ഇപ്പോൾ വന്നിട്ടുള്ള അവസരങ്ങൾ
ജല്‍ ജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ മലപ്പുറത്തിന്റെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സി/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് ഓവര്‍സിയര്‍ക്കു വേണ്ട യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഉള്ള തസ്തികയില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് വേണ്ട യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 7 ന് 11 മണി മുതല്‍ 2 മണി വരെ മലപ്പുറം കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാകണം.