കേരളത്തിന്റെ വിവിധ ജില്ലകളിൽ തൊഴിൽ മേളകൾ നടക്കുന്ന വിവരം മുൻപ് നിങ്ങളെ അറിയിച്ചിരുന്നല്ലോ! ഇപ്പോഴിതാ മലപ്പുറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 10ന് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ജോലി അത്യാവശ്യമായി ആവശ്യമുള്ളവരും, എക്സ്പീരിയൻസ് വെച്ച് ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവരും, പഠനം കഴിഞ്ഞ് എക്സ്പീരിയൻസ് ഒന്നുമാകാതെ ഒരു ജോലിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്കും ഈ തൊഴിൽമേളയിൽ പങ്കെടുക്കാം. മിനിമം 18 വയസ്സ് പൂർത്തിയായവരും എസ്എസ്എൽസി എങ്കിലും പാസായവരും ആയിരിക്കണം. ഡ്രൈവർ, ക്ലർക്ക്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തുടങ്ങിയ നിരവധി തസ്തികകളിലാണ് കമ്പനികളിൽ വേക്കൻസി ഉള്ളത്. പിന്നെ പ്രൈവറ്റ് കമ്പനികൾ ആയതുകൊണ്ട് തന്നെ സെയിൽസിൽ ആണ് കൂടുതൽ വേക്കൻസികളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Also Read: ആലപ്പുഴ ജില്ലയിൽ നടക്കുന്ന തൊഴിൽ മേളയുടെ വിശദവിവരങ്ങൾ
മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികൾ
- ബ്യൂട്ടി മാർക്ക് ഗ്രൂപ്പ്
- ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ്
- HDFC ലൈഫ്
- AM മോട്ടോഴ്സ്
- UNIRIDE ഹോണ്ട
- TATA AIA
- ESAF ബാങ്ക്
- നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്
- റിലയൻസ് ജിയോ