KINFRA Recruitment 2024: കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ (KINFRA) നിലവിലുള്ള പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഓഗസ്റ്റ് 28 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന വ്യക്തികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, പരീക്ഷാ തീയതി, തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ പരിശോധിക്കാവുന്നതാണ്.
KINFRA Recruitment 2024 Job Details
- സ്ഥാപനം : Kerala Industrial Infrastructure Development Corporation (KINFRA)
- ജോലി തരം : Kerala Govt Job
- ആകെ ഒഴിവുകൾ : 06
- ജോലിസ്ഥലം : കേരളത്തിലുടനീളം
- പോസ്റ്റിന്റെ പേര് : പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ്
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2024 ഓഗസ്റ്റ് 14
- അവസാന തീയതി : 2024 ഓഗസ്റ്റ് 28
- ഔദ്യോഗിക വെബ്സൈറ്റ് : https://www.cmdkerala.net
KINFRA Recruitment 2023 Vacancy Details
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ നിലവിൽ 6 പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ): 05
- പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ്: 01
KINFRA Recruitment 2023: Age Limit Details
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. 2024 ഓഗസ്റ്റ് 28 അനുസരിച്ച് പ്രായം കണക്കാക്കും.
KINFRA Recruitment 2024 Educational Qualifications
പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ): സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്, MBA.
പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ബിടെക് എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
KINFRA Recruitment 2024: Salary Details
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ റിക്രൂട്ട്മെന്റ് വഴി പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 30,000 രൂപ വരെ ശമ്പളം ലഭിക്കും
How to Apply KINFRA Recruitment 2024?
› ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
› ആറുമാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
› അപേക്ഷിക്കുന്ന സമയത്ത് ഏതുസമയത്തും നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക
› പൂർണമായ യോഗ്യതകൾ ഇല്ലാതെ വെറുതെ അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
› കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.