കേരളത്തിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ബ്രോയിലർ ചിക്കൻ മാംസം ന്യായമായ വിലക്ക് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ കേരള ചിക്കൻ. ഈ പദ്ധതിയുടെ ഭാഗമാവാൻ ഇപ്പോൾ നിങ്ങൾക്കും അവസരം വന്നിരിക്കുകയാണ്. കേരള ചിക്കൻ ഫാം സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.
പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.