ഒരുപാട് തൊഴിൽ അന്വേഷികർ നമ്മുടെ കേരളത്തിൽ ജോലി അന്വേഷിച്ച് നടക്കുകയാണല്ലോ. ജനസംഖ്യ കൂടുതലും തൊഴിലവസരങ്ങൾ കുറവുമുള്ള നമ്മുടെ ഈ സംസ്ഥാനത്ത് ഒരു നല്ല ജോലി കിട്ടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. മികച്ച ജോലി കണ്ടെത്തുന്നതിന് വേണ്ടി കുറച്ചുപേർ വിദേശത്തേക്കും കുറച്ചുപേർ പിഎസ്സിക്ക് വേണ്ടി ട്രൈ ചെയ്യുകയും ചെയ്യുന്നു.
പറഞ്ഞു വന്നത് മറ്റൊന്നുമല്ല പേടിഎം, റിലയൻസ് ജിയോ, ജോയ് ആലുക്കാസ് തുടങ്ങിയ ഇന്ത്യയിലെ തന്നെ മുൻനിര കമ്പനികളിൽ ജോലി നേടാൻ നിങ്ങൾക്ക് ഇപ്പോൾ അവസരമുണ്ട്. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് നാലിന് നൈപുണ്യ കോളേജിൽ വെച്ച് നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുത്തുകൊണ്ട് നിങ്ങൾക്കും ജോലി കരസ്ഥമാക്കാം.
എന്താണ് തൊഴിൽ മേള? (What is Job Fair?)
ഈ അടുത്തകാലത്തായി എല്ലാവർക്കും സുപരിചിതമായ ഒന്നാണ് തൊഴിൽ മേളകൾ. വിവിധ കമ്പനികളിൽ എപ്പോഴും ജോലിക്കാരെ ആവശ്യമായിരിക്കും. ഇങ്ങനെ ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങളെ കണ്ടെത്തി ഒരു ഓർഗനൈസേഷൻ കീഴിൽ വിവിധ കമ്പനികളിലേക്ക് നടത്തുന്ന ഇന്റർവ്യൂവിനെയാണ് തൊഴിൽ മേള എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
● തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് തന്നെ ചേർത്തല നൈപുണ്യ കോളേജിൽ എത്തിച്ചേരുക.
● 18നും 35നും ഇടയിൽ പ്രായമുള്ള മിനിമം എസ്എസ്എൽസി എങ്കിലും യോഗ്യത ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
● മേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
● മേളയിൽ പങ്കെടുക്കുന്നവർ ബയോഡാറ്റയുടെ ആറ് പകർപ്പ്, എത്ര കമ്പനികളിൽ ആണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അത്രയും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് കരുതുക.
● നിങ്ങൾ അറ്റൻഡ് ചെയ്യുന്ന സ്ഥാപനങ്ങളുടെ റൂം നമ്പറുകൾ കൃത്യമായി നോട്ട് ചെയ്തു വെക്കുക. ഓരോ കമ്പനിയും ഇന്റർവ്യൂ നടക്കുന്ന റൂം നമ്പറും താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ കൊടുത്തിട്ടുണ്ട്.
മേളയിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ
2. ജോയാലുക്കാസ്
3. ESAF സ്മാൾ ഫിനാൻസ് ബാങ്ക്
4. എയർടെൽ
5. പേടിഎം
6. SR വാല്യു
7. ഭാരത് ബെൻസ്
8.റിലയൻസ് ജിയോ
9. സാരഥി ഇലക്ട്രിക്കൽ എൻജിനീയേഴ്സ്
10. കോക്കനട്ട് പ്രൊഡക്ട്സ് ഇംപെക്സ്
11. കൊണ്ടോട്ടി ഓട്ടോക്രാഫ്റ്റ്
12. മുത്തൂറ്റ് ഫിൻകോർപ്
കൂടാതെ നിരവധി കമ്പനികളും Detailed Vacancy List
തൊഴിൽമേളക്ക് അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ളവർ അന്നേദിവസം രാവിലെ 9 മണിക്ക് എത്തി രജിസ്ട്രേഷൻ നടത്തുക. ഇന്റർവ്യൂ ലൊക്കേഷൻ: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, ചേർത്തല.