Agniveer Vayu Recruitment 2023 Apply Now 3500+ Vacancies

Agniveer Vayu Latest Recruitment Notification Released.ഇന്ത്യൻ വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 3500 ൽ പരം

ഇന്ത്യൻ വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 3500 ൽ പരം ഒഴിവുകളിലേക്കാണ് ഓൾ ഇന്ത്യ തലത്തിൽ ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 മാർച്ച് 31  വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം എന്നും, അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും താഴെ വിശദമായി നൽകിയിട്ടുണ്ട് അവ പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.

Salary Details for Agniveer Vayu Recruitment 2023

ഇന്ത്യൻ വ്യോമസേന യിലേക്കുള്ള അഗ്നിവീർ വായു ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 30,000 രൂപ മുതൽ 40,000 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.

Also Read: SSC Phase-XI Recruitment 2023 | 5369 Vacancies Apply Online

Age Limit Details Agniveer Vayu Recruitment 2023

› അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2002 ഡിസംബർ 26-നും 2005 ജൂൺ 26 നും ഇടയിൽ ജനിച്ചവരായിരിക്കണം
› അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്.

Educational Qualifications Agniveer Vayu Recruitment 2023

› അപേക്ഷകർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റർ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ 

› സർക്കാർ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി) അല്ലെങ്കിൽ

› രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് അതോടൊപ്പം ഫിസിക്സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം (വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി).

Also Read: Kerala Tourism Recruitment 2023 - Apply Offline Latest Vacancies

ശാരീരിക യോഗ്യതകൾ

  • ഉയരം: 152.5 സെന്റീമീറ്റർ
  • സ്ത്രീകൾക്ക്: 152 സെന്റീമീറ്റർ
  • ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
  • തൂക്കം: ഉയരത്തിന് ആനുപാതികമായി
  • കേൾവി: ഉദ്യോഗാർഥിക്ക് സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം
  • പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റൽ പോയിന്റ്കളും ഉണ്ടായിരിക്കണം
  • ആരോഗ്യം: ഉദ്യോഗാർത്ഥികൾ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.

Application Fees

› 250 രൂപയാണ് അപേക്ഷാ ഫീസ്
› അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം

How to Apply Indian Air Force Vayu Recruitment 2023? 

താല്പര്യമുള്ളവർക്ക് മാർച്ച് 17 മുതൽ മാർച്ച് 31 വരെ https://agnipathvayu.cdac.in/ എന്ന വെബ്സൈറ്റ് മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാം.
› അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക.
› അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ് അല്ലെങ്കിൽ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതി)
› അപ്‌ലോഡ് ചെയ്യേണ്ട മറ്റ് രേഖകൾ👇
› അപേക്ഷകൻ വിരലടയാളം (സൈസ് 10KB - 50KB വരെ)
› അപേക്ഷകന്റെ ഒപ്പ് (സൈസ് 10KB - 50KB വരെ)
› രക്ഷിതാവിന്റെ ഒപ്പ്
› ഇത്രയും രേഖകൾ നൽകിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാൻ ആയി അടുത്തുള്ള കോമൺ സർവീസ് സെന്റർ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ സമീപിക്കാം
› ഇന്ത്യൻ വ്യോമസേന ഔദ്യോഗിക വിജ്ഞാപനം താഴെ നൽകുന്നു.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs