സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽ പരം ഒഴിവുകളിലേക്ക് കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചേർന്ന് വിവിധ കമ്പനികളിലേക്ക് അപ്പ്രെന്റിസുകളെ തിരഞ്ഞെടുക്കുന്നു.
Qualification
ബിടെക്, ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ പാസായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്പ്രെന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
Vacancy Details
Stipend
ബിടെക് 9000 രൂപ, ഡിപ്ലോമ 8000 രൂപ. ട്രെയിനിങ്ങിന് ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യതലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.
ഇന്റർവ്യൂവിന് ഹാജരാക്കേണ്ട രേഖകളും മറ്റു വിവരങ്ങളും
➮ SD സെന്ററിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനുശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റ്.
➮ സർട്ടിഫിക്കറ്റുകളുടെയും, മാർക്ക് ലിസ്റ്റുകളുടെയും അസ്സലും, പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി മൂന്നാം തീയതി രാവിലെ 9:30ന് ഇന്റർവ്യൂവിന് ഹാജരാകണം.
➮ അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം.
➮ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതേണ്ടതാണ്.
➮ ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്പ്രെന്റിസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
➮ ബോർഡ് ഓഫ് അപ്പന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ നാഷണൽ വെബ് പോർട്ടൽ mhrd.nats.giv.in ൽ രജിസ്റ്റർ ചെയ്തവർക്ക് അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാൽ അതും പരിഗണിക്കുന്നതാണ്.
➮ വിശദമായ വേക്കൻസി വിവരങ്ങൾ മുകളിലെ പിഡിഎഫിൽ ലഭ്യമാണ്.
➮ ഇന്റർവ്യൂ നടക്കുന്ന സ്ഥലം: സെൻട്രൽ പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം
➮ ഇന്റർവ്യൂ രജിസ്ട്രേഷൻ സമയം: രാവിലെ 8 മണി മുതൽ 11 മണിവരെ
➮ ഇന്റർവ്യൂ സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ
➮ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Content: SDC Apprenticeship Mela