വയനാട് ജില്ലയിൽ വന്നിട്ടുള്ള പാരാ ലീഗൽ വളണ്ടിയർ ഒഴിവുകൾ
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാരാലീഗല്‍ വളണ്ടീയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്ഥിര താമസക്കാരായ സേവന തല്‍പരരായ യുവതി യുവാക്കള്‍, ടീച്ചര്‍മാര്‍ (റിട്ട. ഉള്‍പ്പടെ), റിട്ട. ഗവ. ഉദ്യോഗസ്ഥര്‍, എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ ചായ്വില്ലാത്ത എന്‍.ജി.ഒ ക്ലബ്ബുകള്‍ എന്നിവയിലെ മെമ്പര്‍മാര്‍, അയല്‍ക്കൂട്ടങ്ങള്‍, മൈത്രി സംഘങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത ഹോണറേറിയം ലഭിക്കും. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 25 നകം സുല്‍ത്താന്‍ ബത്തേരി കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, കോടതി സമുച്ചയം, സുല്‍ത്താന്‍ ബത്തേരി-673 592. ഫോണ്‍: 8304882641.
എറണാകുളം ജില്ലയിൽ വന്നിട്ടുള്ള പാരാ ലീഗൽ വളണ്ടിയർ ഒഴിവുകൾ
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയിലുള്ളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉള്ളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയം ഉള്ളവര്‍ക്കും, ബിരുദധാരികള്‍ക്കും പ്രത്യേക പരിഗണന. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, ജീവനക്കാര്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും (നിയമം, എം.എസ്.ഡബ്ല്യൂ) സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരിക്കരുത്. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ഫെബ്രുവരി 26ന് മുന്‍പായി ചെയര്‍മാന്‍, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി, എ.ഡി.ആര്‍ സെന്റര്‍, കലൂര്‍ എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് പ്രത്യേക പരിശീലനവും ഹോണറേറിയവും ലഭിക്കും. 15-07-2022 തീയതിയിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0484 2344223.
പാര ലീഗൽ വളണ്ടിയർ കോട്ടയം ജില്ല
കോട്ടയം: ജില്ലാ നിയമസേവന അതോറിറ്റിയിലും കോട്ടയം, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്ക് നിയമസേവന കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അക്ഷരാഭ്യാസം ഉള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും സാമൂഹികപ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യൂ വിദ്യാർഥികൾ, എം.എസ്.ഡബ്ല്യൂ അധ്യാപകർ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒ.കൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ, നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീർഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാർ തുടങ്ങിയവർക്കും അപേക്ഷിക്കാം. അപേക്ഷയിൽ സമീപകാലത്തെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഒരു വ്യക്തി ഒന്നിലധികം നിയമസേവന സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കരുത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28.
ജില്ലാ നിയമസേവന അതോറിറ്റിയിലേക്കുള്ള അപേക്ഷ സെക്രട്ടറി, കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി, മുട്ടമ്പലം.പി., മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം 686004 എന്ന വിലാസത്തിൽ നൽകണം. താലൂക്ക് നിയമസേവന കമ്മിറ്റികളിലേക്കുള്ള അപേക്ഷ അതത് താലൂക്ക് നിയമസേവന കമ്മിറ്റി സെക്രട്ടറിക്ക് നൽകണം. വിലാസം: സെക്രട്ടറി, കോട്ടയം താലൂക്ക് നിയമ സേവന കമ്മിറ്റി, മുട്ടമ്പലം.പി.ഓ, മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം 686 004, സെക്രട്ടറി. വൈക്കം: വൈക്കം താലൂക്ക് നിയമ സേവന കമ്മിറ്റി, മുൻസിഫ് കോടതിക്ക് സമീപം, വൈക്കം; ചങ്ങനാശേരി: സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് നിയമ സേവന കമ്മിറ്റി, മുൻസിഫ് കോടതിക്ക് സമീപം ചങ്ങനാശേരി. കാഞ്ഞിരപ്പള്ളി: സെക്രട്ടറി, കാഞ്ഞിരപ്പള്ളി താലൂക്ക് നിയമ സേവന കമ്മിറ്റി, കോടതി സമുച്ചയം, പൊൻകുന്നം, മീനച്ചിൽ: സെക്രട്ടറി, മീനച്ചിൽ താലൂക്ക് നിയമ സേവന കമ്മിറ്റി, കോടതി സമുച്ചയം, മൂന്നാനി, പാലാ.