കുടുംബശ്രീ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ(PMAY) ഭാഗമാവാൻ ഒരു സുവർണ്ണാവസരം. പദ്ധതിയുടെ ഭാഗമായുള്ള അർബൻ ഇൻഫ്രാ സ്പെഷലിസ്റ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിചിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഈ പോസ്റ്റ് വായിച്ചു അപേക്ഷിക്കുക.
Vacancy Details
അർബൻ ഇൻഫ്രാക്ചർ സ്പെഷ്യലിസ്റ്റ്-2(കൊച്ചി & കൊല്ലം). Note: കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.
Educational Qualifications
അംഗീകൃത ആർക്കിടെക്ചർ / സിവിൽ എൻജിനീയറിങ്ങ് ബിരുദം / ബിരുദാനന്തര ബിരുദം. Municipal urban infrastructure, Public housing, Public Health engineering എന്നീ മേഖലകളിൽ കുറഞ്ഞത് 3 - 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. നഗരസഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിൽ അറിവുണ്ടാവണം.
Salary Details
മാസശമ്പളം ₹40,000
Age Details
- 31/01/2023 നു 40 വയസ്സിൽ ഉള്ളവരാകണം.
- SC/ST/OBC/PwD/ExServicemen എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ നിയമ പ്രകാരം പ്രായ പരിധിയിൽ ഇളവുകൾ നൽകും.
How To Apply
- അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം.
- KCMD യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://kcmd.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകുക. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഘേനയാണ് നടക്കുന്നത്.
- അപേക്ഷ ഫീസ് - 2000 രൂപ (പരീക്ഷ ഫീസായി അടക്കേണ്ടതാണ്).
Selection Process
- സമർപ്പിക്കുന്ന ബയോഡാറ്റയും പ്രവർത്തിപരിചയം വിശദമായി പരിശോധിച്ച് യോഗ്യമായ അപേക്ഷകൾ മാത്രമാണ് തിരഞ്ഞെടുക്കുക.
- ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും പ്രവർത്തി പരിചയവും പരിഗണിക്കുന്നതാണ്.
- ശേഷം യോഗ്യരായവർ അഭിമുഖത്തിന് ഹാജരാവണം.
- ഉദ്യോഗാർഥികളുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്തു പരീക്ഷയോ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തുന്നതാണ്.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി- 27.02.2023, 5PM (27 ഫെബ്രുവരി 2023)