കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാറിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് KITTS. ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിലേക്ക് ആണ് ഒഴിവ് ഉള്ളത്. താൽക്കാലിക അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് ആയിരിക്കും നിയമനം.
● ശമ്പളം: പ്രതിമാസം 15,000 രൂപയാണ് ശമ്പളം ലഭിക്കുക.
● യോഗ്യത: 60 ശതമാനം മാർക്കോടെ എം.കോം/ എംബിഎ ( ഫുൾടൈം റെഗുലർ) കോഴ്സ് പാസായിരിക്കണം. (നെറ്റ് യോഗ്യതയുള്ളവർക്കും UG/PG ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന)
● പ്രായപരിധി: 36 വയസ്സിൽ കവിയാൻ പാടില്ല.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും കോപ്പി എന്നിവ സഹിതം തൈക്കാട് കിറ്റ്സ് ഓഫീസിൽ ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471 2329468.