കേരള സംസ്ഥാന ഫർമസി കൗൺസിലിൽ ഒരു നല്ല അവസരം ഇതാ. രജിസ്ട്രാർ തസ്തികയിലേക്ക് ആണ് നിയമനം. താത്കാലിക നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
Vacancy Details
രജിസ്ട്രാർ- 1
Educational Qualifications
എം.ഫാം.യോഗ്യത ഉണ്ടാവണം. 5 വർഷത്തെ പ്രവൃത്തി പരിചയവും.
അല്ലെങ്കിൽ
ബി.ഫാം യോഗ്യത. 10 വർഷത്തെ പ്രവൃത്തി പരിചയവും.
അല്ലെങ്കിൽ
ബി.ഫാം യോഗ്യത. 10 വർഷത്തെ പ്രവൃത്തി പരിചയവും.
Fields of Experience
താഴെ പറയുന്ന വിവിധ സ്ഥാപനങ്ങളിൽ / മേഖലകളിൽ ഉള്ള പ്രവൃത്തി പരിചയമാണ് നിയമനത്തിന് പരിഗണിക്കുക.
- സർക്കാർ ഔഷധ ഗുണനിലവാര നിയന്ത്രണ വകുപ്പ്
- ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ കോളേജുകൾ
- കേന്ദ്ര/സംസ്ഥാന സർക്കാർ ആശുപത്രികൾ
- സർക്കാർ അംഗീകാരമുള്ള സർവ്വകലാശാലകൾ
- സർക്കാർ ഔഷധ നിർമാണ ശാലകൾ
- ഗവേഷണ സ്ഥാപനം
- മെഡിക്കൽ ഡീറ്റൈലിങ്
- ഔഷധ വിപണന മേഖല
- ക്ലിനിക്കൽ ട്രയൽസ് മേഖല/ഔഷധവുമായി ബന്ധപ്പെട്ട കൺസൽട്ടൻസി
Salary Details
₹40,000 ആണ് മാസശമ്പളം.
How To Apply
മേൽപറയുന്ന എല്ലാ യോഗ്യതകളും ഉള്ളവർ ഈ ഒഴിവിലേക്ക് തപാൽ വഴി അപേക്ഷിക്കുക.
അയക്കേണ്ട വിലാസം
പ്രസിഡന്റ്, സംസ്ഥാന ഫാർമസി കൗൺസിൽ, ഫാർമസി ഭവൻ, വഞ്ചിയൂർ PO, തിരുവനന്തപുരം - 695035
- അപേക്ഷ ഫീസ് - ₹500. നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന QR Code സ്കാൻ ചെയ്തു UPI വഴി അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
- ഫീസ് അടച്ച ശേഷം പ്രൂഫ് ആയിട്ടുള്ള screenshot office@kspc@gmail.com എന്ന ഇമെയിൽലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.
- അപേക്ഷ ഫോം അതെ മെയിലിലൂടെ തിരികെ അയച്ചുതരുന്നതാണ്.
- അപേക്ഷ അയക്കേണ്ട അവസാന തിയതി - 19.02.2023, 5 PM (19 ഫെബ്രുവരി 2023)