Kerala Maritime Board Recruitment 2023 - Apply Online for Latest Vacancies

കേരള സർക്കാരിന്റെ പ്രമുഖ സ്ഥാപനമായ കേരള മാരിടൈം ബോർഡിൽ നിരവധി അവസരങ്ങൾ. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഘേന മാരിടൈം ബോർഡിലെ വിവിധ താത്കാലിക ഒ

കേരള സർക്കാരിന്റെ പ്രമുഖ സ്ഥാപനമായ കേരള മാരിടൈം ബോർഡിൽ നിരവധി അവസരങ്ങൾ. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന മാരിടൈം ബോർഡിലെ വിവിധ താത്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഈ പോസ്റ്റ്‌ ശ്രദിച്ചു വായിച്ച ശേഷം യോഗ്യരായവർ അപേക്ഷിക്കുക. 

Vacancy Details

കാറ്റഗറി 1

  • പ്രൈവറ്റ് സെക്രട്ടറി / ടെക്നിക്കൽ അസിസ്റ്റന്റ് ടു ചെയർമാൻ-1
  • മാനേജ്മെന്റ് ട്രെയിനീ-1
  • ട്രെയിനിങ് കോർഡിനേറ്റർ-1
  • റെസിഡന്റ് എഞ്ചിനീയർ കസ്റ്റംസ്-2
  • സർവേയർ-2

കാറ്റഗറി 2

  • സീനിയർ സിവിൽ എഞ്ചിനീയർ-1
  • സിവിൽ എഞ്ചിനീയർ-1
  • ഇലക്ട്രിക്കൽ എഞ്ചിനീയർ-1
  • ലോ ഓഫീസർ-1
  • ഐടി എഞ്ചിനീയർ (ഹാർഡ്‌വെയർ)-1
  • ഐടി എഞ്ചിനീയർ (സോഫ്റ്റ്‌വെയർ)-1
  • മൾട്ടി ടാസ്കിങ് സ്റ്റാഫ്‌-4

Educational Qualifications

കാറ്റഗറി 1

● പ്രൈവറ്റ് സെക്രട്ടറി / ടെക്നിക്കൽ  അസിസ്റ്റന്റ് ടു ചെയർമാൻ- മറൈൻ എൻജിനീയറിങ്/നോട്ടിക്കൽ സയൻസിൽ ബിരുദം. 3-5 വർഷത്തെ പ്രവൃത്തി പരിചയം. 
● മാനേജ്മെന്റ് ട്രെയിനീ-എസിഎസ് ഫൈനൽ/ഇന്റർ. 2 വർഷത്തെ പ്രവൃത്തി പരിചയം. 
● ട്രെയിനിങ് കോർഡിനേറ്റർ-മറൈൻ എഞ്ചിനീയറിംഗിലോ നോട്ടിക്കൽ സയൻസിലോ ബിരുദം.
● റെസിഡന്റ് എഞ്ചിനീയർ കസ്റ്റംസ്-നെറ്റ്‌വർക്ക് എഞ്ചിനീയറിംഗിൽ ഡിപ്ലോമ.
● സർവേയർ-മറൈൻ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് യോഗ്യത മിനിമം ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് മോട്ടോർ/സ്റ്റീം മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് (MOT) സർട്ടിഫിക്കറ്റ്, ഇന്ത്യാ ഗവൺമെന്റ് ഓഫ് ഷിപ്പിംഗ് ഡയറക്ടർ ജനറൽ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ സർട്ടിഫിക്കറ്റും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളിലോ സ്റ്റേറ്റ് പോർട്ട് ഡിപ്പാർട്ട്‌മെന്റ്, സ്റ്റേറ്റ് മാരിടൈം ബോർഡ് അല്ലെങ്കിൽ ജനറൽ ഷിപ്പിംഗ് ഡയറക്ടറേറ്റ്, മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയിലോ യോഗ്യതയുടെ ആദ്യ സർട്ടിഫിക്കറ്റിന് ശേഷമുള്ള പരിചയം;

കാറ്റഗറി 2

● സീനിയർ സിവിൽ എഞ്ചിനീയർ- സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം, പോർട്ട്/ഹാർബർ എഞ്ചിനീയറിംഗ്/സമാന പ്രവൃത്തികളിൽ കുറഞ്ഞത് 5 മുതൽ 8 വർഷം വരെ പ്രവൃത്തിപരിചയം.
● സിവിൽ എഞ്ചിനീയർ- സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം, പോർട്ട്/ഹാർബർ എഞ്ചിനീയറിംഗ്/സമാന പ്രവൃത്തികളിൽ കുറഞ്ഞത് 5 മുതൽ 8 വർഷം വരെ പ്രവൃത്തിപരിചയം.
● ഇലക്ട്രിക്കൽ എഞ്ചിനീയർ- ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, പോർട്ട്/ഹാർബർ എഞ്ചിനീയറിംഗ്/വെയർഹൗസ് അനുബന്ധ ജോലികളിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പരിചയം.
● ലോ ഓഫീസർ- എൽഎൽബി, 5 വർഷത്തെ ബാർ/നിയമ ഉപദേശക പരിചയം.
● ഐടി എഞ്ചിനീയർ (ഹാർഡ്‌വെയർ)- കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബി ടെക്/ഡിപ്ലോമ, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
● ഐടി എഞ്ചിനീയർ (സോഫ്റ്റ്‌വെയർ)- കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബി ടെക്/ഡിപ്ലോമയും സോഫ്റ്റ്‌വെയർ സപ്പോർട്ട്/ഡെവലപ്‌മെന്റിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും.
● മൾട്ടി ടാസ്കിങ് സ്റ്റാഫ്‌-കമ്പ്യൂട്ടർ ഓപ്പറേഷനിൽ മികച്ച പ്രാവീണ്യത്തോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം

Salary Details

കാറ്റഗറി 1

  1. പ്രൈവറ്റ് സെക്രട്ടറി / ടെക്നിക്കൽ അസിസ്റ്റന്റ് ടു ചെയർമാൻ- ₹44,020
  2. മാനേജ്മെന്റ് ട്രെയിനീ- ₹36,000
  3. ട്രെയിനിങ് കോർഡിനേറ്റർ- ₹44,020
  4. റെസിഡന്റ് എഞ്ചിനീയർ കസ്റ്റംസ്-₹21,175
  5. സർവേയർ-₹50,000

കാറ്റഗറി 2

  1. സീനിയർ സിവിൽ എഞ്ചിനീയർ-₹44,020
  2. സിവിൽ എഞ്ചിനീയർ-₹29,535
  3. ഇലക്ട്രിക്കൽ എഞ്ചിനീയർ-₹29,535
  4. ലോ ഓഫീസർ-₹32,560
  5. ഐടി എഞ്ചിനീയർ (ഹാർഡ്‌വെയർ)-₹29,535
  6. ഐടി എഞ്ചിനീയർ (സോഫ്റ്റ്‌വെയർ)-₹29,535
  7. മൾട്ടി ടാസ്കിങ് സ്റ്റാഫ്‌-₹21,175

Age Details

പ്രൈവറ്റ് സെക്രട്ടറി,സർവേയർ,പരിശീലന കോ-ഓർഡിനേറ്റർ,ലോ ഓഫീസർ,സീനിയർ സിവിൽ എഞ്ചിനീയർ എന്നീ തസ്തികളിലേക്ക് കണക്കാക്കുന്ന ഉയർന്ന പ്രായ പരിധി 45 വയസ്സ്.

മാനേജ്മെന്റ് ട്രെയിനി,റസിഡന്റ് എഞ്ചിനീയർ - കസ്റ്റംസ് ഇഡിഐ ഓപ്പറേഷൻ,സിവിൽ എഞ്ചിനീയർ,ഇലക്ട്രിക്കൽ എഞ്ചിനീയർ,ഐടി എഞ്ചിനീയർ (ഹാർഡ്‌വെയർ),ഐടി എഞ്ചിനീയർ (സോഫ്റ്റ്‌വെയർ), മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ എന്നീ തസ്തികളിലേക്ക് കണക്കാക്കുന്ന ഉയർന്ന പ്രായ പരിധി 36 വയസ്സ്.

How To Apply and Selection Process

  • സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://kcmd.in/ സന്ദർശിക്കുക.
  • അപേക്ഷിക്കുമ്പോൾ ലേറ്റസ്റ്റ് പാസ്പോർട്ട്‌ size ഫോട്ടോ,ഒപ്പ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, CV എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ഫോട്ടോ, ഒപ്പ് എന്നിവ JPEG ഫോർമാറ്റിൽ ആവണം(Photo size- less than 200kb, Signature size- less than 50 kb,CV- PDF/JPEG-less than 3 mb)
  • എഴുത്തു പരീക്ഷ, ടെക്നിക്കൽ പരീക്ഷ, അഭിമുഖം എന്നീ 3 ഘടങ്ങളിലായിട്ടാണ് നിയമനം നടത്തുക.

Note:

  • കാറ്റഗറി 1 തസ്തികളിലേക്ക് നേരിട്ടുള്ള നിയമനമാണ്.
  • കാറ്റഗറി 2 തസ്തികളിലേക്ക് CMD മുഘേനയുള്ള നിയമനമാണ്.
  • കോൺട്രാക്ട് കാലാവധി ഒരു വർഷമാണ്.

Important Dates to Remember

Starting Date of Online Applications- 08.02.2023 (8 February 2023)

Last Date of Online Applications-22.02.2023 (22 February 2023)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs