1. വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം 1. വിദ്യാഭ്യാസ യോഗ്യത : എസ് എസ് എൽ സി, ഐ ടി ഐ/ ഐ ടി സി. പ്രവർത്തിപരിചയം അഭിലക്ഷണീയം. പ്രായപരിധി 50 വയസ്സ് വരെ.
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
2. മെഡിക്കൽ ഓഫീസർ (ആയുർവേദം)
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതികളിൽ ഗവേഷണ അഭിരുചിയുള്ള മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ ഓഫീസർ (ആയുർവ്വേദം)- 1. കരാർ അടിസ്ഥാനത്തിൽ ആവും നിയമനം. ബി.എ.എം.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.
തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് നേരിട്ടെത്തണം.
3. നഴ്സിംഗ് സ്റ്റാഫ് & ക്ലീനിങ് സ്റ്റാഫ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നഴ്സിംഗ് സ്റ്റാഫ്-1, ക്ലീനിങ് സ്റ്റാഫ് -2. ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത. അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. നഴ്സിംഗ്സ്റ്റാഫ്- 25 വയസ് പൂർത്തിയാകണം. ക്ലീനിങ് സ്റ്റാഫ്- 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. നഴ്സിംഗ് സ്റ്റാഫ്- പ്രതിമാസം ₹24,520, ക്ലീനിങ് സ്റ്റാഫ് - പ്രതിമാസം ₹9,000
സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 21 രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.