കേരള ഹൈക്കോടതിക്ക് കീഴിലുള്ള കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് ഒഴിവുകൾ. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ആദ്യം തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2023 മാർച്ച് ആറിനു മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷകൾ അയക്കണം. യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷകൾ സമർപ്പിക്കേണ്ട ഓരോ ഘട്ടങ്ങളും ചുവടെ പരിശോധിക്കാം.
Job Details
- സ്ഥാപനം: Kerala High Court
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: എറണാകുളം
- ആകെ ഒഴിവുകൾ: 90
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ഫെബ്രുവരി 13
- അവസാന തീയതി: 2023 മാർച്ച് 6
Age Limit Details
ഉദ്യോഗാർത്ഥികൾ 1982 ജനുവരി രണ്ടിന് ശേഷം ജനിച്ചവരായിരിക്കണം.
Vacancy Details
കേരള ഹൈക്കോടതി ആകെ 90 സിസ്റ്റം അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
- തിരുവനന്തപുരം: 10
- കൊല്ലം: 08
- പത്തനംതിട്ട: 04
- ആലപ്പുഴ: 07
- കോട്ടയം: 07
- തൊടുപുഴ: 04
- എറണാകുളം: 12
- തൃശ്ശൂർ: 07
- പാലക്കാട്: 07
- മഞ്ചേരി: 05
- കോഴിക്കോട്: 08
- കൽപ്പറ്റ: 03
- തലശ്ശേരി: 06
- കാസർഗോഡ്: 02
Educational Qualifications
കമ്പ്യൂട്ടർ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ഉയർന്ന യോഗ്യത. അല്ലെങ്കിൽ B.Sc കമ്പ്യൂട്ടർ സയൻസ്/ BCA അല്ലെങ്കിൽ ഉയർന്ന യോഗ്യത.
ഹാർഡ്‌വെയർ ട്രബിൾഷൂട്ടിംങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്ങിൽ അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
നിർബന്ധമായ യോഗ്യത: eCourt പ്രോജക്ട് ഒരു വർഷത്തിൽ പരിചയം ഇല്ലെങ്കിൽ ഏതെങ്കിലും ലിനക്സ് പ്ലാറ്റ്ഫോമിൽ ഒരു വർഷത്തെ പരിചയം.
Salary Details
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 21,850 രൂപ ശമ്പളം ലഭിക്കും.
Selection Procedure
• ഇന്റർവ്യൂ
Application Fees Details
സിസ്റ്റം അസിസ്റ്റന്റ് പ്രസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകം അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
- യോഗ്യതയുള്ളവർ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കുക.
- ശേഷം എൻവപ്പ് കവറിൽ ആക്കി യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കേണ്ടതാണ്.
- അപേക്ഷ അയക്കുന്ന കവറിനു മുകളിൽ Application for the post of System Assistants, Recruitment No. ECC 1/2023 എന്ന് രേഖപ്പെടുത്തണം.