സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് സ്റ്റെനോഗ്രാഫർ, ഹവിൽദാർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലെ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഫെബ്രുവരി 15-ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ഓർഗനൈസേഷൻ: Central Board of Indirect Taxes and Customs (CBIC)
- ജോലി തരം: Central Govt
- നിയമനം: സ്പോർട്സ് ക്വാട്ട
- പരസ്യ നമ്പർ: --
- തസ്തിക: --
- ആകെ ഒഴിവുകൾ: 08
- ജോലിസ്ഥലം: ഇന്ത്യയിൽ ഉടനീളം
- അപേക്ഷിക്കേണ്ടവിധം: പോസ്റ്റ് ഓഫീസ്
- അപേക്ഷിക്കേണ്ട തീയതി: 2023 ജനുവരി 12
- അവസാന തീയതി: 2023 ഫെബ്രുവരി 15
Vacancy Details
സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം മേഖല വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- കാന്റീൻ അറ്റൻഡർ: 01
- ഹവിൽദാർ: 05
- സ്റ്റെനോഗ്രാഫർ ഗ്രേഡ് -II: 01
- ടാക്സ് അസിസ്റ്റന്റ്: 01
Age Limit Details
- കാന്റീൻ അറ്റൻഡർ : 18-25 വയസ്സ് വരെ
- ഹവിൽദാർ: 18-27 വയസ്സ് വരെ
- സ്റ്റെനോഗ്രാഫർ ഗ്രേഡ് -II: 18-27 വയസ്സ് വരെ
- ടാക്സ് അസിസ്റ്റന്റ്: 18-27 വയസ്സ് വരെ
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 ഈ വർഷവും പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
1. കാന്റീൻ അറ്റൻഡർ
അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
2. ഹവിൽദാർ
ശാരീരിക യോഗ്യത കുറഞ്ഞത്👇
പുരുഷന്മാർക്ക് 157.5 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം, നെഞ്ചളവ് 81 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം. സ്ത്രീകൾക്ക് 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം, തൂക്കം 48 കിലോഗ്രാം.
3. സ്റ്റെനോഗ്രാഫർ
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. കമ്പ്യൂട്ടറിൽ ടൈപ്പിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം (ഇംഗ്ലീഷിലും ഹിന്ദിയിലും)
4. ടാക്സ് അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. ഒരു മണിക്കൂറിൽ 8000 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
Salary Details
- കാന്റീൻ അറ്റൻഡർ: 18,000-56,900/-
- ഹവിൽദാർ: 18,000-56,900/-
- സ്റ്റെനോഗ്രാഫർ ഗ്രേഡ് -II: 25,500-81,100/-
- ടാക്സ് അസിസ്റ്റന്റ്: 25,500-81,100/-
Sports Eligibility
- സ്പോർട്സ് മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുക. മറ്റുള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- അന്താരാഷ്ട്ര തലത്തിൽ ഏതെങ്കിലും കായിക ഇനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
- ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഏതെങ്കിലും കായിക ഇനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
- ഇന്റർ സർവകലാശാല ടൂർണമെന്റുകളിൽ പങ്കെടുത്തവർ
താഴെ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ പ്രതിനിധീകരിച്ചവർ ആയിരിക്കണം
- ഫുട്ബോൾ (പുരുഷന്മാർ)
- ബാസ്ക്കറ്റ് ബോൾ (പുരുഷന്മാർ)
- അത്‌ലറ്റിക്സ് (വനിതകൾ/ പുരുഷന്മാർ)
How to Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
The Commissioner of Central Tax & Central Excise (CCA), Kochi Commissionerate, Hqrs. Office, C.R.Building, I.S.Press Road, Kochi- 682 018
ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി മുകളിൽ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അയക്കാവുന്നതാണ്
2023 ഫെബ്രുവരി 15 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
English Summary: CBIC Recruitment 2023