Agneepath Recruitment 2024 Trivandrum & Calicut Application - Apply Online for Agniveer General Duty, and Other Vacancies

The recruitment process is open to candidates who meet the eligibility criteria. Candidates must be at least 18 years of age and should have completed

ഇന്ത്യൻ ആർമിയുടെ കരസേന അഗ്നിപത് കേരള റിക്രൂട്ട്മെന്റ് 2024-ന് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഫെബ്രുവരി 13 മുതൽ മാർച്ച് 22 വരെ അപേക്ഷിക്കാം. അഗ്നിപഥ് റിക്രൂട്ട്മെന്റ് മുഖേന തിരഞ്ഞെടുക്കപ്പെടുന്നവരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക. മിനിമം എസ്എസ്എൽസി പാസായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് റാലിക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്.

മദ്രാസ് IIT യിൽ നിരവധി ഒഴിവുകൾ - അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാർഡ്, കുക്ക്... ഒഴിവുകൾ

ARO പരിധിയിൽ വരുന്ന ജില്ലകൾ

1. കാലിക്കറ്റ് (ARO)

  • കോഴിക്കോട്
  • കാസർഗോഡ്
  • മലപ്പുറം
  • പാലക്കാട്
  • വയനാട്
  • തൃശ്ശൂർ
  • കണ്ണൂർ
  • കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി

2. തിരുവനന്തപുരം ARO

  • തിരുവനന്തപുരം
  • ആലപ്പുഴ
  • കൊല്ലം
  • പത്തനംതിട്ട
  • കോട്ടയം
  • ഇടുക്കി
  • എറണാകുളം

Salary Package

  • ആദ്യവർഷം: പ്രതിമാസം 30,000 രൂപ + അലവൻസുകൾ
  • രണ്ടാം വർഷം: പ്രതിമാസം 33,000 രൂപ + അലവൻസുകൾ
  • മൂന്നാം വർഷം : പ്രതിമാസം 36,500 രൂപ + അലവൻസുകൾ
  • നാലാം വർഷം : പ്രതിമാസം 40,000 രൂപ + അലവൻസുകൾ

ശമ്പളത്തിന്റെ 30% സേവാനിധി പാക്കേജിലേക്ക് മാറ്റി വെക്കും. നാല് വർഷത്തിനു ശേഷം പിരിഞ്ഞ് പോരുമ്പോൾ 5.02 ലക്ഷം രൂപയുടെ കോർപ്പസ് ലഭിക്കും. അഗ്നിവീർ സൈനികർക്ക് 10.04 ലക്ഷം രൂപയും അതിന്റെ പലിശയും സൈനികർക്ക് ലഭിക്കും. സേവാനിധി പാക്കേജിൽ നിന്നും ലഭിക്കുന്ന തുകക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല.

A) അലവൻസുകൾ

യാത്ര, വസ്ത്രം, റേഷൻ, റിസ്ക് & ഹാർഡ്ഷിപ്പ് അലവൻസുകൾ ലഭിക്കുന്നതാണ്.
B) ലൈഫ് ഇൻഷുറൻസ്
അഗ്നിവീർ സൈനികർക്ക് 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് നാല് വർഷ കാലയളവിലേക്ക് ലഭിക്കുന്നതാണ്.

കുടുംബശ്രീ ജില്ലാ മിഷനിൽ അവസരം - സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒഴിവുകൾ

Educational Qualifications

1. അഗ്നി വീർ (ജനറൽ ഡ്യൂട്ടി)

› മിനിമം 45 ശതമാനം മാർക്കോടെ  എസ്എസ്എൽസി പാസായിരിക്കണം. ഓരോ വിഷയത്തിനും 33% മാർക്ക് ഉണ്ടായിരിക്കണം

2. അഗ്നി വീർ (ടെക്നിക്കൽ, ഏവിയേഷൻ/ അമ്മ്യൂണിഷൻ എക്സാമിനർ)

പ്ലസ് ടു സയൻസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം.
3. അഗ്നി വീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ
60% മാർക്കോടെ പ്ലസ് ടു പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
4. അഗ്നി വീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ് പാസ്)
› എസ്എസ്എൽസി പാസ്
› ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനകൾ ഇല്ല.
5. അഗ്നി വീർ ട്രേഡ്സ്‌മാൻ (എട്ടാം ക്ലാസ് പാസ്)
› എട്ടാം ക്ലാസ് പാസ്
› മൊത്തം ശതമാനത്തിൽ നിബന്ധനകൾ ഇല്ല. എങ്കിലും ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.

Age Limit Details

  • അഗ്നി വീർ ( ജനറൽ ഡ്യൂട്ടി): 17½ - 21 വയസ്സ് വരെ
  • അഗ്നി വീർ (ടെക്നിക്കൽ, ഏവിയേഷൻ/ അമ്മ്യൂണിഷൻ):  17½ - 21 വയസ്സ് വരെ
  • അഗ്നി വീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ:  17½ - 21 വയസ്സ് വരെ
  • അഗ്നി വീർ ട്രേഡ്സ്മാൻ:  17½ - 21 വയസ്സ് വരെ
  • ഉദ്യോഗാർത്ഥികൾ 2002 ഒക്ടോബർ ഒന്നിനും 2006 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
ലീവ്
ഒരു വർഷത്തിൽ 30 ലീവാണ് എടുക്കാൻ സാധിക്കുക. ഇതിനു പുറമേ മെഡിക്കൽ അനുബന്ധ ലീവുകൾ ലഭിക്കുന്നതാണ്.
Physical

Physical Fitness Test

1.6 കിലോമീറ്റർ ഓട്ടം
  • 5 മിനിറ്റ് 30 സെക്കൻഡ്  = 60 മാർക്ക്
  • 5 മിനിറ്റ് 45 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്യുകയാണെങ്കിൽ = 48
  • പൾ അപ്പ്

How to Apply?

ഇന്ത്യൻ ആർമിയുടെ കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന് മാർച്ച് 22 വരെ അപേക്ഷിക്കാം. 
› പ്രത്യേകം ശ്രദ്ധിക്കുക ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
› പുതുതായി രജിസ്ട്രേഷൻ ചെയ്യുന്നവർ Registration' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
› ശേഷം തുറന്നു വരുന്ന ഫോമിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
› അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരം തുറന്ന് നോക്കുന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകുക
› ഇതെല്ലാം നൽകിയശേഷം നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ടാബ് ക്ലിക്ക് ചെയ്യുക.
› നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും, ഇമെയിൽ ഐഡിയേക്കും ഒടിപി വരും അത് ടൈപ്പ് ചെയ്യുക
› ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും സെറ്റ് ചെയ്യുക
› ഇങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്
› രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം

Trivandrum ARO Notification

Calicut ARO Notification

Apply Now

English Summary: Agneepath Recruitment 2024 Trivandrum & Calicut Application Procedure

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs