കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് സർവെന്റ് (LGS) ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാറിന്റെസ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. മിനിമം ഏഴാം ക്ലാസ് യോഗ്യതയുള്ള എല്ലാവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ 2023 ഫെബ്രുവരി ഒന്നിനകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
University LGS Notification Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ യൂണിവേഴ്സിറ്റികളിലേക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെമ്പാടുമായി ആയിരത്തിനു മുകളിൽ ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
University LGS Recruitment Age Limit Details
18നും 36 നും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
University LGS Recruitment Educational Qualifications
മിനിമം ഏഴാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. അതുപോലെ ഡിഗ്രിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദമോ ഉണ്ടാവാൻ പാടില്ല.
University LGS Notification Salary Details
യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവെന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 23000 മുതൽ 50,200 പോരെ മാസം ശമ്പളം ലഭിക്കും. കൂടാതെ പെൻഷൻ, ബോണസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
University LGS Notification Selection Procedure
• OMR പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• ഇന്റർവ്യൂ
How to Apply University LGS Recruitment 2023?
⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '697/2022' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
Notification |
|
Apply Now |
|
Official Website |