കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ഇന്നത്തെ യോഗത്തിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് അതിന്റെ വിശദാംശങ്ങളും അതുപോലെതന്നെ എക്സാം അറിയിപ്പുകളും ആണ് ഈ ആർട്ടിക്കിളിൽ ഉള്ളത്.
PSC പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കൺഫർമേഷൻ സമ്പ്രദായം PSC കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയെഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
ഐടിഐ അടിസ്ഥാന യോഗ്യത ഉത്തരവ്:
ഐടിഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് 2023 ജനുവരി 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമായിരിക്കേണ്ടതില്ലെന്ന് കമ്മീഷൻ തീരുമാനിച്ചു. അതിന് ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാകും എന്ന് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുവാനും പിഎസ്സി തീരുമാനിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫീ സർ ഓ എം ആർ പരീക്ഷ
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ആദിവാസി വിഭാഗങ്ങളില്‍ നിന്ന് മാത്രം-കാറ്റഗറി നമ്പര്‍-092/22, 093/22) തസ്തിക തെരഞ്ഞെടുപ്പിന് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ സമ്മതപത്രം നല്‍കിയവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ (തമിഴ്/കന്നഡ) ഒ.എം.ആര്‍ പരീക്ഷ നടക്കും. ജനുവരി 28 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ജില്ലാ പി.എസ്.സി ഓഫീസിലാണ് പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയില്‍ സര്‍ട്ടിഫിക്കറ്റുമായി ഉച്ചയ്ക്ക് ഒന്നിനകം ഓഫീസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.
ഡ്രൈവിർ ഗ്രേഡ്-II പ്രായോഗിക പരീക്ഷ
തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-II (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (നേരിട്ടുള്ള നിയമനം/തസ്തികമാറ്റം) (കാറ്റഗറി നമ്പർ 19/2021 & 20/2021) തസ്തികകളുടെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് & റോഡ് ടെസ്റ്റ്) ജനുവരി 28, 30, 31, ഫെബ്രുവരി 1, 2, 3 എന്നീ ആറ് പ്രവൃത്തി ദിനങ്ങളിലായി നടത്തുന്നു. കേരള കാർഷിക സർവ്വകലാശാല ഹൈസ്കൂൾ ഗ്രൗണ്ട്, വെളളാനിക്കരയിൽ വച്ച് രാവിലെ 6 മണി മുതലാണ് പരീക്ഷ. പ്രായോഗിക പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയ ഉദ്യോഗാർത്ഥികൾ തങ്ങളുടെ പി.എസ്.സി. പ്രൊഫൈലിൽ നിഷ്കർഷിച്ച തീയതിയിലും, സമയത്തും ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് കേരള കാർഷിക സർവ്വകലാശാല ഹൈസ്ക്കൂൾ ഗ്രൗണ്ട്, വെളളാനിക്കരയിൽ ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം.