പ്രശസ്ത സ്ഥാപനമായ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗണൈസേഷന്റെ (NTRO) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (NIELIT) ഇതാ നിരവധി അവസരങ്ങൾ. NTRO ഏവിയേറ്റർ-II, ടെക്നിക്കൽ അസിസ്റ്റന്റ്സ് എന്നുള്ള തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ പോസ്റ്റ് നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷ കൊടുക്കുക.
Vacancy Details
- ഏവിയേറ്റർ-II- 22
- ടെക്നിക്കൽ അസിസ്റ്റന്റ
- കമ്പ്യൂട്ടർ സയൻസ് & IT- 81
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ- 79
Educational Qualifications
ഏവിയേറ്റർ-II- എഞ്ചിനീറിങ്ങ് ബിരുദം (ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ/ അപ്ലൈഡ് & ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / കമ്പ്യൂട്ടർ സയൻസ് / IT / എറോണറ്റിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി ഏത് ബ്രാഞ്ചിൽ ബിടെക് പാസ്സായവർക്ക് അപേക്ഷിക്കാം അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് / മാത്തമാറ്റിക്സ് / അപ്ലൈഡ് മാത്തമാറ്റിക്സ്/ ഫിസിക്സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത പിജി.
• NCC C (Air Wing) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.
• എവിയേഷൻ ഓപ്പറേഷൻസ് / ഏറോ മോഡലിങ് / GIS subjects എന്നിവയിൽ പ്രവീണ്യം ഉള്ളവർക്ക് മുൻഗണന.
ടെക്നിക്കൽ അസിസ്റ്റന്റ്
കമ്പ്യൂട്ടർ സയൻസ് & IT
എഞ്ചിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ / IT/ ഡാറ്റാ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്/ മെഷീൻ ലേണിംഗ് / ഇൻഫർമേഷൻ സയൻസ് / ബിഗ് ഡാറ്റാ അനലൈസിസ് / സോഫ്റ്റ്‌വെയർ എഞ്ചിനീറിങ്ങ് / ജിയോമാറ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും ബിരുദ യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ പിജി.
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ സോഫ്റ്റ്‌വെയർ എൻജിനീയറിങ്/ സോഫ്റ്റ്‌വെയർ സിസ്റ്റം/ കമ്പ്യൂട്ടർ ടെക്നോളജി / ഡാറ്റ സയൻസ് / മെഷീനിൽ ടെക്നോളജി/ സൈബർ സെക്യൂരിറ്റി/ ഇൻഫർമേഷൻ സയൻസ്/ ജിയോ ഇൻഫോർമാറ്റിക്സ്/ മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്/ സൈബർലോ/ ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് / റിമോട്ട് സെൻസിംഗ് എന്നിവയിൽ എം എസ്. സി യോഗ്യത.
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ
ബിടെക്ക് -ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്ഇൻസ്ട്രുമെന്റ് & കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രിക്കൽ & കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ എഞ്ചിനീറിങ്ങ് ബിരുദം.
അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും പിജി.
അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് /മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ് / മാത്തമാറ്റിക്സ് & കമ്പ്യൂട്ടർ/ ഇൻഫോർമാറ്റിക്സ്/ നെറ്റ്വർക്കിംഗ്/ ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ ഏതിലെങ്കിലും പിജി.
Age Details
- ഏവിയേറ്റർ-II- ഉയർന്ന പ്രായ പരിധി 35 വയസ്സ്.
- ടെക്നിക്കൽ അസിസ്റ്റന്റ് - ഉയർന്ന പ്രായ പരിധി 30 വയസ്സ്.
Note: SC/ST/OBC/PwD/Ex-Servicemen എന്നീ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ അനുസരിച് ഉയർന്ന പ്രായ പരിധിയിൽ ഇളവുകളുണ്ട്.
Salary Details
- ഏവിയേറ്റർ-II- ₹56,100-₹1,77,500
- ടെക്നിക്കൽ അസിസ്റ്റന്റ്- ₹44,900-₹1,42,400
ഇതിനു പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
How to Apply
- നോട്ടിഫിക്കേഷൻ വായിച്ചു കഴിഞ്ഞതിനുശേഷം ഓൺലൈൻ ആയി താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
- NIELIT ഔദ്യോഗിക വെബ്സൈറ്റ് ആയ https://recruit-ndl.nielit.gov.in എന്നതിലൂടെ അപേക്ഷ കൊടുക്കാം.
- ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
- അപേക്ഷ ഫീസ്-₹500. SC/ST/Women/PwD വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഇല്ല.
- അപേക്ഷയിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും കൊടുക്കാൻ ശ്രദ്ധിക്കുക.
- എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
Selection Process
- എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
- ആദ്യത്തെ ഘട്ടം എഴുത്തു പരീക്ഷയാണ്. പാസ്സ് മാർക്ക് - 40%.
- ടെക്നിക്കൽ അസിസ്റ്റന്റ്- OMR രീതിയിലുള്ള 100 ചോദ്യങ്ങൾ. മൊത്തം മാർക്സ് 200. സമയം 2.5 മണിക്കൂർ. (morning shift)
- ഏവിയേറ്റർ-II- OMR രീതിയിലുള്ള 100 ചോദ്യങ്ങൾ. മൊത്തം മാർക്സ് 200. സമയം 2.5 മണിക്കൂർ. (afternoon shift)
- എഴുത്തു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് വിളിക്കും. 50 മാർക്ക് അടങ്ങുന്നതാണ് അഭിമുഖം.
Important Dates to Remember
Starting of Online Applications- 31.12.2022 (31 ഡിസംബർ 2022)
Last date of Online Applications- 21.01.2023 (21 ഡിസംബർ 2023)