2022-23 സാമ്പത്തിക വർഷത്തെ കുടുംബശ്രീയിയുടെ ഗ്രാമ സ്വരാജ് അഭിയാൻ എന്ന പദ്ധതിയിൽ ചേരാൻ ഒരു സുവർണ്ണാവസരം. ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ രൂപീകരിക്കുന്നതിനായും റിസോഴ്സ് സെന്ററിലേക്ക് അഡിഷണൽ ഫാക്കൾട്ടിയുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.
Vacancy Details
അഡിഷണൽ ഫാക്കൾട്ടി-11 (കുടുംബശ്രീ അയൽക്കൂട്ട അംഗമോ ഔക്സിലറി ഗ്രൂപ്പ് അംഗമോ ആവണം )
Educational Qualifications
ഉദ്യോഗാർഥികൾ പിജി യോഗ്യത ഉള്ളവരായിരിക്കണം. താഴെ കൊടുക്കുന്ന വിഷയങ്ങളിൽ യോഗ്യത ഉള്ളവർ അപേക്ഷിക്കുക.
-MSW
-MBA (HR)
-Development Studies
-MA Sociology
Salary Details
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം ₹25,000 രൂപ തുടക്കശമ്പളം ഉണ്ടാവുന്നതാണ്.
Age Details
ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 40 വയസ്സ്. പ്രായ പരിധി കണക്കാക്കുന്ന അവസാന ദിവസം-10/01/2023
How to Apply
- www.kudumbasree.org എന്ന കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ കുടുംബശ്രീ ജില്ലാ ഓഫീസിൽ നിന്നോ അപേക്ഷ ഫോം വാങ്ങേണ്ടതാണ്.
- അപേക്ഷ ഫോം കൃത്യമായി പൂരിപ്പിച്ച ശേഷം ഡിമാൻഡ് ഡ്രാഫ്റ്റ് ആയി തപാൽ വഴിയോ നേരിട്ടോ അപേക്ഷ അയക്കാം.
- ജില്ലാ മിഷൻ കോഡിനേറ്റർ തിരുവനന്തപുരം - എന്ന വിലാസത്തിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉണ്ടാവണം.
- അപേക്ഷ ഫീസ് ഇല്ല.
- തിരഞ്ഞെടുപ്പ് രീതിയിൽ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആവും.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 21.01.2023 (21 ജനുവരി 2023)
അപേക്ഷ അയക്കേണ്ട വിലാസം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്തിന്റെ രണ്ടാംനില, പട്ടം പാലസ് P.O തിരുവനന്തപുരം