KSEB Sports Quota Recruitment

Sports Co-ordinator, Sports Cell, Kerala State Electricity Board Ltd, Cabin No 838, Vyduthi Bhavanam, Pattom Palace P O, Thiruvananthapuram-695004

കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ (KSEB) കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ വിവിധ അവസരങ്ങൾ. ബാസ്കറ്റ്ബാൾ, വോളിബോൾ, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

Vacancy Details

  • ബാസ്കറ്റ്ബാൾ(men)-2
  • ബാസ്കറ്റ്ബാൾ(women)-2
  • വോളിബോൾ(men)-2
  • വോളിബോൾ(women)-2
  • ഫുട്ബോൾ(men)-4

Eligibility Criteria

താഴെ പറയുന്ന തലങ്ങളിൽ ബാസ്കറ്റ്ബാൾ, വോളിബോൾ, ഫുട്ബോൾ എന്നീ ഇനങ്ങളിൽ പങ്കെടുത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. 

  • രാജ്യത്തിന്റെ പ്രതിനിധിയായി 2019 ജനുവരി മുതൽ അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തവർ.
  • സംസ്ഥാനത്തിന്റെ പ്രതിനിധിയായി 2019 ജനുവരി മുതൽ ജൂനിയർ, യൂത്ത്/സീനിയർ വിഭാഗത്തിൽ ദേശീയ തലത്തിൽ പങ്കെടുത്തവർ.
  • സംസ്ഥാനത്തിന്റെ പ്രതിനിധിയായി 2019 ജനുവരി മുതൽ നാഷണൽ ഗെയിംസിൽ പങ്കെടുത്തവർ.
  • യൂണിവേഴ്സിറ്റിയുടെ പ്രതിനിധിയായി 2019 ജനുവരി മുതൽ ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ.
  • നാഷണൽ ടീമിന്റെ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തവർ.

Age Details

18 വയസ്സ് പൂർത്തിയായവർ ആവണം.
24 വയസ്സ് തികയരുത്. എന്നാൽ രാജ്യത്തെ പ്രതിനിധീകരിച്ച അന്താരാഷ്ട്ര കായിക താരങ്ങൾക്ക് പ്രായപരിധിയിൽ 1 വർഷത്തെ ഇളവുണ്ട്.

How to Apply

  • നോട്ടിഫിക്കേഷനിൽ തന്നിരിക്കുന്ന ഫോർമാറ്റിൽ A4 കടലാസ്സിൽ അപേക്ഷ എഴുതി പൂരിപ്പിക്കുക.
  • അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ സ്വന്തം കൈപ്പട തന്നെ ആവണം. കൂടെ ഒപ്പും ഉണ്ടാവണം.
  • ഗസറ്റെഡ് ഓഫീസരുടെ ഒപ്പും അപേക്ഷയിൽ ഉണ്ടാവേണ്ടതാണ്.
  • അപേക്ഷ ഫീസ്-₹500
  • അപേക്ഷ ഫീ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി Secretary (Administration), Kerala State Electricity Board Ltd payable at Thiruvananthapuram എന്ന് എഴുതി അയക്കണം.
  • അപേക്ഷയുടെ കൂടെ വേണ്ട രേഖകൾ
  • വയസ്സ് തെളിയിക്കുന്ന രേഖകൾ. 
  • വിദ്യാഭ്യാസം യോഗ്യത തെളിയിക്കുന്ന രേഖകൾ.
  • ദേശീയ ടൂർണമെന്റ്/ചാമ്പ്യൻഷിപ് നടത്തിയ അതാത് സ്പോർട്സ്സ്ഥാ പനങ്ങൾ ഉദ്യോഗാർത്ഥിയുടെ പങ്കെടുത്ത മാസവും വർഷവും രേഖപ്പെടുത്തിയ ഡോക്യൂമെന്റസ്.
  • 2 പാസ്പോർട്ട്‌ size ഫോട്ടോ(ഒരെണ്ണം അപേക്ഷ ഫോമിൽ വെണം മറ്റേത് ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിൽ)
  • ഉദ്യോഗാർത്ഥിയുടെ ഒപ്പ് അടക്കമുള്ള ഐഡന്റിഡിക്കേഷൻ സർട്ടിഫിക്കറ്റ്.
  • അപേക്ഷ ഫീസ് അടക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്.
  • മുകളിൽ പറയുന്ന രേഖകൾ എല്ലാം സെൽഫ് അറ്റെസ്റ്റ് ചെയ്തതാവണം.

Selection Procedure

ഉദ്യോഗാർഥി നേടിയിരിക്കുന്ന അംഗീകാരങ്ങൾ കണക്കിലെടുക്കും.
ഫീൽഡ് സെലെക്ഷൻ വഴിയാവും നിയമനം ഉണ്ടാവുക.
ശേഷം KSEB പാനൽ നടത്തുന്ന അഭിമുഖവും ഉണ്ടാവും.
അപേക്ഷ അയക്കേണ്ട വിലാസം

Sports Co-ordinator, Sports Cell, Kerala State Electricity Board Ltd, Cabin No 838, Vyduthi Bhavanam, Pattom Palace P O, Thiruvananthapuram-695004

Important Dates to Remember

അപേക്ഷ അയക്കേണ്ട അവസാന തിയതി 31.01.2023,5 PM(31 ജനുവരി 2023) 
Notification
Application Form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs