കേരള സർക്കാരിന്റെ പുതിയ Notification ഇതാ വന്നിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മ്യൂസിയം & സൂ വിഭാഗത്തിൽ കെയർടേക്കർ- ക്ലർക്ക് തസ്തികളിലേക്ക് PSC വഴി ഓൺലൈൻ വൺ ടൈം രെജിസ്ട്രേഷൻ ചെയ്ത ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
Vacancy Details
കെയർ ടേക്കർ- ക്ലർക്-1
Educational Qualifications
ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത SSLC/ പത്താം ക്ലാസ്സ്/ തതുല്യം പാസ്സ്. ഡ്രോയിങ് & പെയിന്റിംഗ് എന്നിവയിൽ ഡിപ്ലോമ യോഗ്യതയും ഉണ്ടാവണം.
Salary Details
₹35,600-₹75,400 വരെ മാസ ശമ്പളം ഉണ്ടാവും.
Age Details
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 18-36 വയസ്സിനു ഉള്ളിൽ ആവണം. 02.1.1986 ന്റെയും 01.1.2004 ന്റെയും ഇടയിൽ ജനിച്ചവരാകണം.
How to Apply and Selection Process
› ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.
› രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം ഈ നോട്ടിഫിക്കേഷന്റെ ലിങ്കിൽ apply now കൊടുക്കുക.
› ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. 31/12/22 നു ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം. കൂടാതെ ഫോട്ടോയുടെ കീഴിൽ പേരും ഡേറ്റും ഉണ്ടാവണം.
› അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട് എടുക്കുക.
› അപേക്ഷ ഫീസ് ഇല്ല.
› എഴുത്തു പരീക്ഷ/OMR ടെസ്റ്റ് എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ എഴുതി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.
› എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.
› ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
› ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 01.02.2023, 12 AM (1 ഫെബ്രുവരി 2023)