കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ. KMML രാജ്യത്തെ തന്നെ ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദിപ്പിക്കുന്ന ഏറ്റും വലിയ സ്ഥാപനമാണ്. സിവിൽ എഞ്ചിനീയർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികളിലേക്ക് ആണ് നിയമനം. പോസ്റ്റ് നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.
Vacancy Details
- സിവിൽ എഞ്ചിനീയർ-3
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്-2
Educational Qualifications
സിവിൽ എഞ്ചിനീയർ- സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദം. ബിൽഡിംഗ്, സിവിൽ വർക്ക് എന്നീ മേഖലകളിൽ മിനിമം 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്- ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി കൂടെ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷൻ. പെയിന്റ്/പ്ലാസ്റ്റിക്/കെമിക്കൽ എന്നീ മേഖലകളിൽ മിനിമം 2 വർഷത്തെ മാർക്കറ്റിംഗ് പ്രവർത്തി പരിചയം ഉണ്ടാവണം.
Salary Details
- സിവിൽ എഞ്ചിനീയർ- ₹40,000
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്-₹30,000
Age Details
ഉയർന്ന പ്രായ പരിധി 40 വയസ്സ്.
How to Apply
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (CMD) യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://kcmd.in/ വഴി അപേക്ഷ കൊടുക്കാം.
ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ശെരിയായ വിവരങ്ങൾ മാത്രം അപേക്ഷയിൽ നൽകുക. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
ഉപയോഗിക്കുന്ന ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക. ഇതിലൂടെ ആവും നിയമനം സംബന്ധിച്ച വിവരങ്ങൾ അയക്കുക.
Important Dates To Remember
Starting date of online applications: 18.01.2023 (18 ജനുവരി 2023) 10 AM
Last date of online applications: 31.01. 2023 (31 ജനുവരി 2023), 5 PM